അടിപൊളി വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ഉണ്ടാക്കുന്നത് കാണാം
മനോഹരമായ ഒരു വെർട്ടിക്കൽ ഗാർഡൻ പ്ലാസ്റ്റിക് കുപ്പികളും പിവിസി പൈപ്പും ഉപയോഗിച്ച് നിർമ്മിക്കാം. ഇതിൻറെ വലിപ്പം നമ്മൾ എടുക്കുന്ന പൈപ്പിന്റെ നീളത്തിലും കുപ്പികളുടെ എണ്ണത്തിനും അനുസരിച്ചായിരിക്കും.
പ്ലാസ്റ്റിക് കുപ്പികൾ നടുവേ മുറിച്ചെടുക്കുക. അവ ആകർഷണീയം ആക്കുന്നതിനായി വേണമെങ്കിൽ ഇലകൾ പോലെ അരികുകൾ വെട്ടിയെടുക്കാം. ശേഷം മനോഹരമായുള്ള കളറുകൾ അടിച്ചു കൊടുക്കാം.
പിവിസി പൈപ്പ് കുപ്പികളുടെ ഉള്ളിൽ കൂടി കടന്നു പോകുന്നത് ആയിരിക്കണം. പിവിസി പൈപ്പിൽ കുപ്പികൾ ഉറപ്പിക്കാനുള്ള സ്ഥലത്ത് പ്ലാസ്റ്റിക് ടൈ കൊണ്ട് കെട്ടുക.
കുപ്പികളെ ടയ്യില്‍ ഉറപ്പിക്കുക .അതിനു മുകളിൽ ഒരു അടി അകലത്തിൽ അടുത്ത കുപ്പി ഉറപ്പിക്കാം. ഇതുപോലെ നമുക്ക് ആവശ്യമായിട്ടുള്ള കുപ്പികള്‍ ഉറപ്പിച്ചച്ചതിനുശേഷം പൈപ്പിന് മുകളിൽ ഒരു കൊളുത്ത് ഉപയോഗിച്ച് തൂക്കിയിടുക.
നടീൽ മിശ്രിതം ഈ കുപ്പികളിലേക്ക് നിറച്ച് മനോഹരമായുള്ള ചെടികൾ നടാം. ഇത് നിർമ്മിക്കുന്ന വിധം വീഡിയോ ആയി കാണാം.
കൂടുതൽ ചെടി വിശേഷങ്ങൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക.https://chat.whatsapp.com/LWhlAecmSChIXWVKo0BPMZ

 
No comments