ഡെണ്ട്രോബിയം ഓര്‍ക്കിഡ് നിറയെ പൂക്കള്‍ ഇടാനുള്ള പരിചരണങ്ങള്‍ നോക്കാം
വളരെ എളുപ്പത്തിൽ നട്ടുവളർത്താവുന്ന ചെടിയാണ് ഡെൻഡ്രോബിയം ഓർക്കിഡ്. പൂക്കള്‍ ഉണ്ടായിക്കഴിഞ്ഞാൽ ഒരുപാട് കാലം കൊഴിയാതെ നല്ല ഭംഗിയോടെ നിൽക്കുമെന്നത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
നല്ലതുപോലെ വായുസഞ്ചാരമുള്ള ചെടിച്ചട്ടികളിൽ വേണം ഈ ഓർക്കിഡ് നട്ടുപിടിപ്പിക്കുവാന്‍. നടീലിനായി കരിയും ചകിരി തൊണ്ടും ആവശ്യമാണ്.
ചൂടുകൂടിയ സൂര്യപ്രകാശം അടിക്കാതിരിക്കുന്നതാണ് ഡെൻഡ്രോബിയം ഓർക്കിഡ് വളരുവാന്‍ നല്ലത്. രാവിലെയുള്ള ഇളം വെയിൽ കൊള്ളുന്നത് വളരെ നല്ലതാണ്.
ചുവട്ടിലെ വെള്ളത്തിൻറെ അളവ് നോക്കിയതിനുശേഷം ആവശ്യമെങ്കിൽ മാത്രം വെള്ളം ഒഴിച്ചു കൊടുക്കുക. ജൈവവളങ്ങളും അതുപോലെതന്നെ രാസവളങ്ങളും ഡെൻഡ്രോബിയം ഓർക്കിഡ് നന്നായി വളര്‍ന്നു നിറയെ പൂ പിടിക്കുവാന്‍ കൊടുക്കാവുന്നതാണ്.
ചെടിയുടെ ഇലകളിൽ ഫങ്കൽ ആക്രമണം കാണുകയാണെങ്കിൽ ഏതെങ്കിലും ഫംഗിസൈടുകള്‍ തളിച്ച് കൊടുക്കേണ്ടത് ആവശ്യമാണ്.ഡെണ്ട്രോബിയം ഓര്‍ക്കിഡിന്റെ പരിചരണങ്ങൾ വിശദമായി വീഡിയോയിൽ കാണാം.
കൂടുതൽ ചെടി വിശേഷങ്ങൾ മൊബൈലിൽ ലഭിക്കുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക .https://chat.whatsapp.com/LIZVF1KMAOeHkCy7uoK8tE

No comments