Latest Updates

ചെടികളും പച്ചക്കറികളും നനയ്ക്കാന്‍ ഇതാ ഒരു എളുപ്പ വിദ്യ.



വേനല്‍ കടുക്കുന്നതോടെ ചെടികള്‍ക്കും പച്ചക്കറികള്‍ക്കും നല്ലതുപോലെ ജലസേചനം ആവശ്യമാണ്. കൂടുതല്‍ ചെടികള്‍ ഉള്ളവര്‍ക്ക് ഇതിനായി വളരെയധികം സമയം മാറ്റി വെക്കേണ്ടതായി വരുന്നുണ്ട്.

ജോലി തിരക്കിലും മറ്റും ചെടികള്‍ക്ക് ആവശ്യമായ വെള്ളം കൊടുക്കാന്‍ പലര്‍ക്കും സാധിക്കാതെ വരാറുണ്ട്. ഡ്രിപ് ഇറിഗേഷന്‍ പോലെയുള്ളവയ്ക്ക് ഭീമമായ തുക ആവശ്യമാണ് താനും.

എന്നാല്‍ ചിലവ് കുറഞ്ഞ, വളരെ എളുപ്പത്തില്‍ സെറ്റ് ചെയ്യാവുന്ന ഒരു ജലസേചന മാര്‍ഗ്ഗമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. മുന്‍ കാലങ്ങളില്‍ സുലഭമായിരുന്ന സിപ് അപ്പിന്റ്റ് ട്യൂബ് ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്.

ഇത് ഓണ്‍ലൈന്‍ വാങ്ങുവാനായി ക്ലിക്ക് ചെയ്യുക.


ഇതില്‍ പ്രധാനമായും ഓര്‍ക്കേണ്ട കാര്യം ഈ ടുബിലൂടെയുള്ള വെള്ളത്തിന്റെ മര്‍ദം ക്രമീകരിച്ചു വിടണം എന്നതാണ്. ഇത് സെറ്റ് ചെയ്തു കഴിഞ്ഞാല്‍  രാവിലെയും വൈകിട്ടും അരമണിക്കൂര്‍ വീതം ടാപ്പ്‌ ഓണ്‍ ചെയ്ത് ഓഫ്‌ ചെയ്യേണ്ട കാര്യം മാത്രമേ ഒള്ളു. 

നമ്മുക്ക് ഈ സമയം മറ്റു ജോലികള്‍ തീര്‍ക്കുകയും ചെയ്യാം. ഈ വിദ്യ ഇഷ്ട്ടമായാല്‍ ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ. ഇതുപോലുള്ള കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/GCJclhfj8G6Atg4FDyuRQZ

ഈ വിധത്തില്‍ ജലസേചന സിസ്റ്റം സെറ്റ് ചെയ്യുന്ന വിധം വിശദമായി വീഡിയോ ആയി കാണാം. വീഡിയോ unavailable എന്ന് നിങ്ങളുടെ മൊബൈലില്‍ കാണിച്ചാല്‍ watch on എന്ന് കാണുന്നിടത്ത് തൊടുക.



No comments