അഡീനിയം ചെടിയില്‍ പല കളറിലുള്ള പൂക്കള്‍ പിടിപ്പിക്കുന്ന രീതി നോക്കാം.
ഗ്രാഫ്റ്റിംഗ് വഴിയാണ് ഇത് സാധ്യമാക്കുന്നത്. നല്ല ആരോഗ്യത്തോടെ വളരുന്ന ഒരു അഡീനിയം ചെടി വേണം തായ് ചെടിയായി തിരഞ്ഞെടുക്കുവാന്‍.
വീഡിയോയില്‍ കാണുന്നതുപോലെ ചെടിയുടെ കമ്പുകള്‍ മുറിച്ചു മാറ്റണം. ഏതു കളറിലുള്ള ചെടിയുടെ കമ്പാണോ ഗ്രാഫ്റ്റ് ചെയ്യുവാന്‍ എടുക്കുന്നത് അത് ഒരേ വണ്ണത്തില്‍ ഉള്ളതായിരിക്കണം.
ഒരിഞ്ചു നീളത്തില്‍ മൂന്നോ നാലോ ഇലകളുടെ ഞ്ഞെടുപ്പ് വരുന്ന രീതിയില്‍ ഈ കമ്പിനെ മുറിക്കുക. ഇവിടെ നിന്നാണ് പുതിയ മുകുളങ്ങള്‍ വരുന്നത്.
ഇത് തായ് കമ്പിന് മുകളില്‍ ചേര്‍ത്തു വച്ചതിനു ശേഷം ഗ്രാഫ്റ്റിംഗ് ടേപ്പ് ഉപയോഗിച്ച് പൊതിഞ്ഞു വെക്കുക. ഏതാനും ദിവസങ്ങള്‍ കൊണ്ട് പുതിയ മുകുളങ്ങള്‍ ഉണ്ടായി വരും . ഈ സമയത്ത് ഗ്രാഫ്റ്റിംഗ് ടേപ്പ് മാറ്റികൊടുക്കാം.
ഗ്രാഫ്റ്റ് ചെയ്യുന്ന വിധം വീഡിയോ ആയി കാണാം.
കൂടുതല്‍ വീഡിയോകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/JDpKbu0JSB59ngDEKzoIzB
അഡീനിയം ചെടിയെക്കുറിച്ച് ഒത്തിരി കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി തന്നു. താങ്ക്സ്
ReplyDelete