തെങ്ങുകള്‍ വളര്‍ത്തുന്നവര്‍ക്ക് ഉപകാരപ്രദമാണിത്.
തെങ്ങ് വളര്‍ത്തുന്നവര്‍ക്ക് ഏറ്റവും സങ്കടകരമായ കാഴ്ചയാണ് നല്ല രീതിയില്‍ വളര്‍ന്നു വരുന്ന തെങ്ങുകള്‍ ചെല്ലി കുത്തി നശിച്ചു പോവുന്നത്. പല വിധ മരുന്നുകള്‍ ഉപയോഗിച്ച് മടുത്തവര്‍ തെങ്ങ് കൃഷി തന്നെ നിര്‍ത്തുന്ന സാഹചര്യം ഉണ്ട്.
എന്നാല്‍ തെങ്ങ് നശിപ്പിക്കുന്ന ചെമ്പൻ ചെല്ലിയേയും കൊമ്പൻ ചെല്ലിയേയും ഇല്ലാതാക്കാനുള്ള ഏറ്റവും ഫലപ്രദവും ചിലവ് കുറഞ്ഞതുമായ ആധുനീക മാർഗ്ഗമാണ് ഫിറമോണ്‍ ട്രാപ്പുകള്‍. അവയെ പറ്റി കുറച്ചു കാര്യങ്ങള്‍ മനസ്സിലാക്കാം.
ഒരു ട്രാപ് എത്ര ഏരിയ കവർ ചെയ്യും... ?
ഒരു ഫിറമോൺ ട്രാപിന് ഏകദേശം 50 മീറ്റർ അല്ലങ്കിൽ 50 സെന്റ് ഏരിയ വരെയുള്ള സ്ഥലത്തുള്ള ചെല്ലികളെയാണ് ആകർഷിക്കാൻ കഴിയുക.
ഒരു തവണ ട്രാപ് വച്ചാൽ പിന്നീട് ഒരിക്കലും ചെല്ലികൾ വരില്ലേ ..? ട്രാപ് വച്ചത് കൊണ്ട് മറ്റുള്ള തോട്ടങ്ങളില്‍ നിന്ന് ചെല്ലികള്‍ വരുമോ ?
ആദ്യമായി മനസിലാക്കേണ്ട കാര്യം ചെല്ലികൾ എപ്പോഴും ഒരു പ്രദേശമാകെ പറന്ന് നടക്കുന്ന ജീവികളാണ്. ട്രാപ് വച്ചാലും, വച്ചിലങ്കിലും മറ്റുള്ള തോട്ടങ്ങളില്‍ നിന്ന് നമ്മുടെ തെങ്ങിലെയ്ക്ക് ചെല്ലികള്‍ വരുന്നുണ്ട്. ഉയരത്തില്‍ പറക്കുന്ന ജീവികള്‍ ആയതുകൊണ്ട് തന്നെ നമ്മള്‍ അവയെ കാണുന്നില്ല എന്ന് മാത്രം.
ട്രാപ് വച്ചാലുള്ള ഗുണം എന്താന്ന് വച്ചാല്‍, തോട്ടങ്ങളിലേയ്ക്ക് എത്തുന്ന ചെല്ലികൾ തെങ്ങുകളിൽ കയറാതെ ട്രാപിലേയ്ക്ക് വന്ന് വീഴും...ലൂറിന്റെ field life (2 - 6 months) കഴിയുമ്പോൾ പുതിയ ലൂറുകൾ വാങ്ങി വച്ചാൽ പിന്നീട് വരുന്ന ചെല്ലികളും ട്രാപ്പില്‍ വീണ്, തുടർച്ചയായി ചെല്ലികളിൽ നിന്നുള്ള സംരക്ഷണം ലഭിക്കും. പ്ലാസ്റിക് ട്രാപ് ഒരുതവണ വാങ്ങിയാൽ 10 വർഷത്തോളം ഉപോഗിക്കാം. അതിനുള്ളൽ വയ്ക്കുന്ന ലൂർ മാത്രമാണ് മാറേണ്ടത്.
ട്രാപിലേയ്ക് വരുന്ന ചെല്ലികൾ തെങ്ങിലേയ്ക്ക് പോകുമോ ....?
ഇല്ല ...ട്രാപിനുള്ളിലുള്ള വെള്ളത്തിലേയ്ക്ക് വീഴുന്ന ചെല്ലികൾക്ക് പിന്നീട് പറക്കാൻ കഴിയില്ല...3-4 ദിവസങ്ങൾ കൊണ്ട് അവ വെള്ളത്തിൽ കിടന്ന് ചത്ത് പോകും
മറ്റ് ചെല്ലി പ്രധിരോധ മാർഗ്ഗങ്ങളും ഫിറമോൺ ട്രാപ്പും തമ്മിലുള്ള വ്യത്യാസം എന്താണ്..?
വിഷാംശം ഉള്ള മരുന്നുകൾ ഇടുന്ന തെങ്ങുകളിലേയ്ക്ക് ഏതാനും ആഴ്ചകൾ ചെല്ലികൾ വരാതെ മറ്റ് മരങ്ങളിലേയ്ക്ക് പോകും... എന്നാല്‍ മരുന്നിന്റെ എഫക്ട് കഴിയുമ്പോൾ തിരികെ തെങ്ങിലെത്തി കുത്തി നശിപ്പിക്കാൻ സാധ്യതയുണ്ട്...അതിനാലാണ് ഇത്രയധികം മരുന്നുകള്‍ അടിച്ചിട്ടും ചെല്ലികളുടെ എണ്ണം കുറയാതെ വീണ്ടും പെരുകുന്നത്.
എന്നാൽ ഫിറമോൺ ട്രാപിൽ ചെല്ലികൾ വീണ് ചത്ത് പോകുകയാണ് ചെയ്യുന്നത്.. അതിനാൽ തന്നെ എണ്ണം കുറയുകയും, പ്രജനനം നടന്ന് പുതിയ ചെല്ലികൾ ഉണ്ടാവുകയുമില്ല. മറ്റു ഗുണങ്ങള്‍ - ചിലവ് വളരേ കുറവാണ്,... തെങ്ങിൽ കയറേണ്ട ആവശ്യമില്ല,.. നമ്മുക്ക് തനിയെ സെറ്റ് ചെയ്യാം,...വിഷാംശം ഇല്ല... ജൈവ നിയന്ത്രണ മാർഗ്ഗമാണ്,...മഴക്കാലത്തും ഉപയോഗിക്കാം.
തെങ്ങുകളിൽ മാത്രമാണോ ചെല്ലികൾ ഉള്ളത് ...?
അല്ല ,...തെങ്ങ്, കവുങ്ങ് , പന, വാഴ മറ്റ് ഉയരമുള്ള മരങ്ങളിലെല്ലാം ചെല്ലിയുടെ സാന്നിധ്യം ഉണ്ട്. തെങ്ങിന്റെ പുതിയ കൂമ്പ് തിന്നാനും, കൂട് കൂട്ടാനുമായാണ് കൂടുതലായും തെങ്ങിലേയ്ക്ക് ചെല്ലി വരുന്നത്.
എവിടാണ് ട്രാപ് വയ്ക്കേണ്ടത്..?
തോട്ടത്തിൽ, നിലത്ത് നിന്നും കൈ എത്തുന്ന ഉയരത്തിലാണ് ട്രാപ് തൂക്കിയിടേണ്ടത്... രണ്ടാഴ്ച കൂടുമ്പോൾ ട്രാപിനുള്ളിലെ വെള്ളം മാറേണ്ടതാണ്. ട്രാപ് തുറക്കുമ്പോൾ ലൂർ വെള്ളത്തിൽ വീഴാതെ ശ്രദ്ധിക്കണം.... ലൂര്‍ നനഞ്ഞാല്‍ പിന്നെ എഫക്ട് ഉണ്ടാവില്ല.
ഏതെങ്കിലു ഒരു ചെല്ലിയുടെ ട്രാപ് വച്ചാൽ മതിയോ ...?
ചെമ്പനും കൊമ്പനും വ്യത്യസ്ത ട്രാപുകൾ ഒരു സെറ്റായി ഒരേ സമയത്ത് വയ്ക്കുന്നതാണ് ഫലപ്രദം.
ഒരു പ്ലാസ്റ്റിക് ട്രാപിൽ രണ്ട് ചെല്ലിക്കുമുള്ള ലൂറുകൾ വച്ചാൽ പോരേ..?
ചെമ്പൻ ചെല്ലിയുള്ളിടത്ത് കൊമ്പനും, കൊമ്പനുള്ളിടത്ത് ചെമ്പനും ഒരുമിച്ച് വരില്ല..അതിനാൽ തന്നെ രണ്ട് ട്രാപുകളായി വയ്ക്കുക.
രണ്ട് ട്രാപുകൾ എത്ര അകലത്തിൽ വയ്ക്കണം..?
കുറഞ്ഞത് 10 മീറ്ററെങ്കിലും അകലത്തിൽ വയ്ക്കുക...അകലം പരമാവധി കൂടുന്നത് നല്ലത്.
എങ്ങിനെ ട്രാപ് വാങ്ങാൻ പറ്റും..?
ആവശ്യമുള്ളവര്‍ക്ക് കൊറിയറിലൂടെ ലഭിക്കുന്നതാണ്. അതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയത് , wa.me/+919656815010 അല്ലങ്കില്‍ ഈ വാട്സാപ് നമ്പരിലേയ്ക്ക് coconut trap എന്ന് മെസ്സേജ് അയച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും - 9656815010

No comments