Latest Updates

മാങ്ങ പുഴു കുത്താതെ ഇരിക്കാന്‍ ഈ കാര്യം ചെയ്‌താല്‍ മതി




നിരവധി ആള്‍ക്കാര്‍ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് വീട്ടില്‍ ഉണ്ടാവുന്ന മാങ്ങകള്‍ പുഴു കുത്തി പോവുന്നു എന്നുള്ളത്. നട്ടുവളര്‍ത്തുന്ന മാവുകളില്‍ വലിയ പ്രതീക്ഷയോടെ ഉണ്ടാവുന്ന,  പുറമേ നിന്ന് കാണുമ്പോള്‍ നാവില്‍ വെള്ളമൂറുന്ന നൂറുകണക്കിന് മാങ്ങകള്‍  നശിച്ചു പോകുനത് വലിയ വിഷമം ഉള്ളൊരു കാര്യമാണ്  . ഇതാ അതിനുള്ള പരിഹാരം.
മാവ് പൂക്കുമ്പോള്‍ മുതല്‍ ഈച്ചകള്‍ വന്നു മുട്ടകള്‍ ഇടാന്‍ തുടങ്ങും.
അങ്ങിനെ ഉണ്ടാവുന്ന പുഴുക്കള്‍ ആണ് മാങ്ങ പഴുക്കുമ്പോള്‍ മാങ്ങാണ്ടിക്കുള്ളില്‍ കാണപ്പെടുന്നത്.ഇവ സാധാരണയായി മാംസളമായ ഭാഗം തിന്നാറില്ല .

മറ്റൊന്ന്, മാങ്ങ വലുതായി തുടങ്ങുമ്പോള്‍ മാങ്ങയില്‍ നേരിട്ട് കുത്തി മുട്ടകള്‍ നിക്ഷേപിക്കുന്ന ഈച്ചകള്‍ ഉണ്ട്..

മൂപ്പെത്തിയ മാങ്ങകള്‍ക്കുള്ളില്‍ നിന്നും ഈ മുട്ടകള്‍ വിരിഞ്ഞിറങ്ങുന്ന പുഴുക്കളാണ് മാങ്ങയുടെ മാംസളമായ ഭാഗം തിന്നു നശിപ്പിക്കുനത്.
ഫിറമോണ്‍ കെണികള്‍ സ്ഥാപിച്ചാല്‍ പകുതി ഈച്ചകളെ എങ്കിലും നശിപ്പിക്കാന്‍ സാധിക്കും.

ഏറ്റവും ഫലപ്രദമായ മറ്റൊരു മാര്‍ഗ്ഗം മൂപ്പെത്തിയ മാങ്ങകള്‍ നിലത്തു വീണു ചതയാതെ പറിച്ചെടുക്കുക.ശേഷം ഒരു ബക്കറ്റില്‍  മാങ്ങ മുങ്ങുവാനുള്ള അളവില്‍ വെള്ളം എടുത്ത ശേഷം അതില്‍ പകുതി വെള്ളം തിളപ്പിക്കുക. അത് ബാക്കി പകുതിയുമായി കൂട്ടിയതിനു ശേഷം ഒരു മാങ്ങയ്ക്ക് ഒരു സ്പൂണ്‍ എന്ന അളവില്‍ പൊടിയുപ്പ് ചേര്‍ത്ത് നന്നായി ഇളക്കുക.

ഈ വെള്ളത്തിലേയ്ക്ക് 20 മിനിറ്റ് നേരം മാങ്ങകള്‍ മുക്കി വെക്കുക. ഈ സമയം മാങ്ങയില്‍ ഉള്ള ഈച്ച മുട്ടകള്‍ ഉപ്പുവെള്ളത്തിലൂടെ പുറത്തേയ്ക്ക് വന്ന് നശിച്ചുപോകും .

ശേഷം ഉണങ്ങിയ തുണി ഉപയോഗിച്ച് നല്ലത് പോലെ തുടച്ചു പഴുക്കാനായി വെക്കുക. 2- 3 ദിവസം കൊണ്ട് യാതൊരു പുഴുക്കുത്തും ഇല്ലാതെ ഈ മാങ്ങകള്‍  പഴുത്തു കിട്ടും.

 ഇപ്പോള്‍ ലഭ്യമാവുന്ന ബഡ് മാവുകളില്‍ ആണ് നാടന്‍ മാവുകളെ അപേക്ഷിച്ച് പുഴുകുത്തു കൂടുതലായി കാണപ്പെടുന്നത് . മേല്‍ പ്പറഞ്ഞ   രീതിയില്‍  ഇത്തരം മാവുകളില്‍ ഉണ്ടാവുന്ന പരമാവധി   മാങ്ങകള്‍ പുഴുവിന്റെ ആക്രമണത്തില്‍  നിന്ന് സംരക്ഷിച്ചെടുക്കാവുന്നതാണ്. 

No comments