Latest Updates

സൂക്ഷിക്കുക ...വീട്ടില്‍ വാങ്ങുന്നത് മഞ്ഞള്‍ പൊടിയോ അതോ "മഞ്ഞ പൊടിയോ " ..?



മഞ്ഞള്‍ പൊടിക്ക് പകരം   "മഞ്ഞ പൊടി " തുച്ചമായ വിലയ്ക്ക്   വിപണിയില്‍ എത്തുന്നുണ്ടെന്ന വാര്‍ത്തകള്‍ വന്നതോടെ പച്ചമഞ്ഞള്‍ അല്ലങ്കില്‍ ഉണക്ക മഞ്ഞള്‍ കര്‍ഷകരുടെ കയില്‍ നിന്നും നേരിട്ട് വാങ്ങി പൊടിയാക്കുന്ന രീതി വര്‍ദ്ധിച്ചു വരികയാണ്‌.

ദീര്‍ഘകാലം കേടാവാതെ ഇരിക്കുമെന്നതിനാല്‍ ഒരു വര്‍ഷത്തേയ്ക്ക് എങ്കിലും ഉള്ള മഞ്ഞള്‍പൊടി വീട്ടില്‍ സൂക്ഷിച്ച് വെക്കാം . വൈറസ്/ ബാക്ടീരിയ മൂലമുണ്ടാകുന്ന പല രോഗങ്ങളെയും പ്രതിരോധിക്കാനുള്ള ശേഷി മഞ്ഞളിന് ഉണ്ടെന്നു കരുതപ്പെടുന്നു. ഇക്കാരണത്താലാണ് നമ്മുടെ കറികളില്‍ മഞ്ഞള്‍ ഒരു അവിഭാജ്യഘടകമായി ഘടകമായി തീര്‍ന്നത്.

കളറുകള്‍ ചേര്‍ത്ത് കൃതൃമമായി മഞ്ഞള്‍ പൊടിയുടെ വ്യാജന്മാര്‍ വിപണിയില്‍ എത്തിയാലും ഇവയെ പെട്ടന്ന് തിരിച്ചറിയാന്‍ സാധിക്കില്ല . ആരോഗ്യത്തെ സംരക്ഷിക്കുനതിലും രോഗ പ്രതിരോധത്തിനും മഞ്ഞളിന് വലിയ പങ്ക് ഉണ്ടങ്കിലും കൃത്രിമ 'മഞ്ഞ" പൊടികള്‍ ഉപയോഗിച്ചാല്‍ പതിയെ  ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേയ്ക്ക് നയിക്കാന്‍ സാധ്യതയുണ്ട് . കവറുകളില്‍ കിട്ടുന്ന കറിപൊടികളില്‍ നിന്നും സ്വന്തമായി പൊടികള്‍ ഉണ്ടാക്കുന്ന പ്രവണത മലയാളികള്‍ക്കിടയില്‍ കൂടി വരുന്നത് നല്ല ലക്ഷണമാണ് .




മഞ്ഞളിന്റെ സവിശേഷതകള്‍ തിരിച്ചറിഞ്ഞു വിദേശ രാജ്യങ്ങളിലും ഇപ്പോള്‍ ഇന്ത്യന്‍ മഞ്ഞളിന് ആവശ്യം കൂടി വരുന്നു. പച്ചമഞ്ഞളും ഉണക്കമഞ്ഞളും കര്‍ഷകരുടെ കൈയില്‍ നിന്ന് നേരിട്ട്  സംഭരിച്ചു വിദേശത്തേക്ക് കയറ്റി അയക്കുന്ന  സ്ഥാപനങ്ങളുടെ എണ്ണം അടുത്ത കാലത്തായി കൂടിവരുന്നതും കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു .കുറച്ചു കാലമായി വിലയില്‍ വലിയ താഴ്ച്ചകള്‍  ഇല്ലാതെ  നില്‍ക്കുന്ന വിളയാണ് മഞ്ഞള്‍ . വരും കാലങ്ങളിലും മഞ്ഞളിന് ആവശ്യക്കാര്‍ കൂടിവരുമെന്നാണ് നിലവിലുള്ള സൂചനകള്‍ .


  മറ്റുള്ള വാണിജ്യ കൃഷികള്‍ക്കിടയില്‍ നട്ട് വളര്‍ത്താമെന്നുള്ളതും, കേട് വളരെ കുറവും  നടീലും പരിചരണവും വളരെ എളുപ്പമാണെന്നതും  മഞ്ഞളിന്റെ ഗുണമാണ്. നിലവില്‍ 25 രൂപ മുതല്‍ 50 രൂപ വരെ പച്ചമഞ്ഞളിനു കിലോയ്ക്ക് ലഭിക്കുന്നുണ്ട്. സൌന്ദര്യ വര്‍ധനവിനായും ഉപയോഗപ്പെടുത്തുന്ന  മഞ്ഞളിന്റെ   കയറ്റുമതി കൂടുന്നപക്ഷം വില ഇനിയും ഉയരാനാണ് സാധ്യത.

No comments