Latest Updates

കരണംപൊട്ടി മുളകിന്റെ സവിശേഷതകള്‍


പേര് പോലെ തന്നെ ഏറ്റവും എരിവുള്ള ഒരു മുളക് ഇനമാണിത്. ഉണ്ട മുളക്,വട്ടി, ഉടംകൊല്ലി, മാലി മുളക് എന്നും വിവിധ ദേശങ്ങളില്‍ പല പേരുകള്‍.

മാലി ദ്വീപിലേയ്ക്ക് ഏറ്റവും കൂടുതല്‍ കയറ്റി അയക്കുന്നതിനലാണ് മാലി മുളക് എന്ന പേര് വന്നത്. പഴുക്കാന്‍ തുടങ്ങിയ മുളകുകള്‍ക്കാണ് വിദേശങ്ങളില്‍ പ്രിയം.

വിരിഞ്ഞു മൂപ്പെത്തുന്ന സമയം വരെ കടും പച്ച നിറത്തില്‍ കാണപ്പെടുന്ന ഇവ പഴുത്തു തുടങ്ങുമ്പോള്‍ കടും ചുവപ്പ് നിറത്തിലാവും. നീളം വെയ്ക്കാത്ത ഇവ ഉരുണ്ട ആകൃതിയില്‍ പല ഭാഗങ്ങള്‍ ആയാണ് കാണപ്പെടുക.


വളഞ്ഞിരിക്കുന്ന ഞെടുപ്പ് ആണ് ഇവയുടെ മറ്റൊരു പ്രത്യേകത. അച്ചാറിടാനും കറികള്‍ക്ക് ചേര്‍ക്കാനും ഇവ ഉപയോഗിക്കുന്നു. അതുപോലെ തന്നെ വെയിലത്ത്‌ ഉണങ്ങിയ ശേഷം വറുത്തു ഉപയോഗിക്കാന്‍ ഇത് സ്വാദിഷ്ടമാണ്.

പ്രമേഹം, കൊളസ്ട്രോള്‍  ഉള്ളവര്‍ക്കും കഴിക്കാന്‍ പറ്റുന്ന ഇനമാണിത്. ഉണങ്ങി അടച്ചു സൂക്ഷിച്ചാല്‍ വളരെ കാലം കേടു കൂടാതെയിരിക്കും. 

No comments