പത്തുമണി ചെടികളെ പ്രൂണ്‍ ചെയ്യേണ്ട സമയം
പത്തുമണി ചെടികള്‍ക്ക് ഏറ്റവും മോശം സമയം മഴക്കാലമാണ്. പലരുടെയും ചെടികള്‍ മഴക്കൂടുതല്‍ കൊണ്ട് പാടെ നശിച്ചുപോവാറുണ്ട്. പ്രൂണിംഗ് ചെയ്യുവാന്‍ ഏറ്റവും അനുയോജ്യമായ സമയവും ഇതാണ്.
ഒരു തണ്ടിന്റെ വളര്‍ച്ച പൂര്‍ത്തിയായാല്‍ പിന്നെ അതില്‍ പൂക്കള്‍ ഇടുന്നതില്‍ കുറവ് ഉണ്ടാവും. മാത്രമല്ല മഴക്കാലത്ത് ഫംഗസ് ബാധ (അഴുകി പോകല്‍ ) കൂടുതല്‍ പിടിക്കുന്നതും വലിയ തണ്ടുകള്‍ക്കാണ്.
പലപ്പോഴും പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന പത്തുമണി ചെടികള്‍ മുറിച്ചുവിടാന്‍ നമ്മുക്ക് മടിയാവും. പക്ഷെ ഓര്‍ക്കേണ്ട കാര്യം അടുത്ത സീസണില്‍ നിറയെ പൂക്കള്‍ പിടിക്കണമെങ്കില്‍ വളര്‍ച്ച മുരടിച്ച തണ്ടുകളെ മുറിച്ചു വിടണം (pruning)
മഴക്കാലത്ത് മുറിച്ചു വിട്ടാല്‍ തണ്ടുകള്‍ ഉണങ്ങി പോകുമെന്ന പേടി വേണ്ട. മാത്രമല്ല പുതിയ ശിഖരങ്ങള്‍ പൊട്ടി തഴച്ചു വളരുകയും ചെയ്യും. മുറിച്ചു മാറ്റിയതില്‍ ആരോഗ്യമുള്ള തണ്ടുകള്‍ പുതിയ ചട്ടിയില്‍ നട്ട് പിടിപ്പിക്കുകയും ചെയ്യാം.
പ്രൂണ്‍ ചെയ്ത ശേഷം വളര്‍ന്നു തുടങ്ങുന്ന ചെടികള്‍ക്ക് വളങ്ങളും കൊടുക്കാന്‍ ശ്രദ്ധിക്കണം. വളരെ വൃത്തിയുള്ള കത്രിക ഉപയോഗിച്ച് വേണം ചെടിയുടെ തണ്ടുകള്‍ മുറിച്ചു മാറ്റുവാന്‍, വീഡിയോ കാണാം

No comments