Latest Updates

വീടിന് ഐശ്വര്യം കിട്ടാൻ ചെടികൾ ഇതുപോലെ വളർത്താം.


നമ്മള്‍ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് നമ്മുടെ വീടുകളിൽ  അല്ലെങ്കിൽ ഓഫീസുകളിലായിരിക്കും. പലപ്പോഴും വീടുകളില്‍ എല്ലാ ദിവസവും കാണുന്ന കാഴ്ചകൾ ഒരേ പോലെ തന്നെയാവും.

എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി നമുക്ക് ഓരോ ദിവസവും പുതിയ കാഴ്ചകൾ നൽകുന്നത് നമ്മുടെ വീടിലെ വീട്ടിലെ പൂന്തോട്ടം തന്നെയാണ്. ഓരോ ദിവസവും പുതിയ ഇലകൾ വരുന്നതും പൂക്കൾ ഉണ്ടാവുന്നതും എല്ലാം നമ്മുടെ കണ്ണിനും മനസ്സിനും കുളിർമയേകുന്ന കാഴ്ച തന്നെയാണ്.

മുൻപൊക്കെ വീടിന് പുറത്തായിരുന്നു പൂന്തോട്ടമെങ്കിലും ഇപ്പോൾ ഇൻഡോർ ചെടികളുടെ പ്രാധാന്യം വളരെയേറെ വർധിച്ചിരിക്കുകയാണ്.  മാറിവരുന്ന ട്രെൻഡ് അനുസരിച്ച് വെറുതെ ഒരു ചെടിച്ചട്ടിയിൽ ചെടി വളർത്തുക എന്നതിനേക്കാൾ ആ ചെടിയെ എങ്ങനെ വ്യത്യസ്തമായിട്ട് വളർത്താം എന്നതിലാണ് ആ ചെടിയുടെ ഭംഗിയിരിക്കുന്നത്.

പ്രത്യേകിച്ച് ചെടികളൊക്കെ വളർത്തുന്ന വീടുകളിൽ ആ കുടുംബത്തിലെ സന്തോഷവും സമാധാനവും ഐശ്വര്യവും ആയിട്ടുള്ള ജീവിതം പ്രതിഫലിക്കുന്നത് പലപ്പോഴും പൂന്തോട്ടങ്ങളിലാണ്. നല്ല മനസ്സുകൾ  ആയിട്ടുള്ളവർ എപ്പോഴും പൂന്തോട്ടം അതീവ ഭംഗിയിൽ നിലനിർത്താൻ വേണ്ടി ശ്രമിക്കാറുണ്ട്.

അതുപോലെ തന്നെ ജീവിതത്തില്‍ ടെന്‍ഷനും സ്ട്രെസ്സും ദുഖങ്ങളും അനുഭവിക്കുന്നവര്‍ക്കും അതില്‍ നിന്നെല്ലാം പുറത്തുവരാന്‍ ചെടികള്‍ വളര്‍ത്തുന്നത് സഹായകരമാണ്.

വളരെ ചെറിയൊരു സമയം മാത്രം മതി നമ്മുടെ പൂന്തോട്ടം മനോഹരമാക്കാൻ. ഇത്തരത്തിൽ ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധ പതിപ്പിക്കുന്നവര്‍ ജീവിതത്തിലും വലിയ ഉയർച്ചകൾ നേടാൻ പ്രാപ്തിയുള്ളവരാണ് എന്നാണ് പറയപ്പെടുന്നത്.

വീട്ടിലുള്ളവർക്ക് മാത്രമല്ല പുറമേ നിന്നും വരുന്ന അതിഥികൾക്കും വീട്ടിലേക്ക് വരുമ്പോൾ ഒരു ഐശ്വര്യം മനസ്സിൽ തോന്നണമെങ്കിൽ അല്ലെങ്കിൽ ഒരു പോസിറ്റീവ് വൈബ് എന്നൊക്കെ പുതുതലമുറ പറയുന്ന ഒരു സംഗതി തോന്നണമെങ്കിൽ വീടും  അതുപോലെ മനോഹരമായിരിക്കണം.

നമ്മൾ ഒരു വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ ആദ്യം നമ്മുടെ കണ്ണുകൾ ഉടക്കുന്നത് ചെടികളിൽ തന്നെയാവും. ഇതുപോലെ തന്നെയാണ് നമ്മുടെ ഓഫീസുകളും. പുറമെ നിന്ന് വരുന്നവർക്ക് ഒരു പോസിറ്റീവ് വൈബ് കിട്ടണമെങ്കിൽ നമ്മുടെ ഓഫീസും പരിസരങ്ങളും വളരെ മനോഹരമായിരിക്കണം.  

ഈയൊരു ആശയം ഉൾക്കൊണ്ടുകൊണ്ട് തന്നെയാണ് വലിയ കോർപ്പറേറ്റ് ഓഫീസുകളുടെ അകത്തളങ്ങളിലും മുറ്റങ്ങളിലും മാളുകളിലും ഒരുപാട് ചെടികൾ വളർത്തുന്നത് നമുക്ക് കാണുവാൻ സാധിക്കുന്നത്. അത് കാണുമ്പോൾ നമുക്ക് വളരെ മനോഹരമായിട്ട് തോന്നുമെങ്കിലും ഇതിൽ പല ചെടികളും നമ്മുടെ വീട്ടിലും വളർത്തുന്നവയാണ്. പക്ഷേ നമ്മുടെ വീട്ടിലെ ചെടികൾ കാണുമ്പോൾ നമുക്ക് ഈ ഒരു ഫീൽ കിട്ടാറില്ല.

ഇതിനു കാരണം അതിൻറെ ക്രമീകരണം തന്നെയാണ് ഇത്തരത്തിൽ ഇഞ്ച് പ്ലാൻറ് അല്ലങ്കില്‍ വാണ്ടറിംഗ് ജ്യു  എന്നറിയപ്പെടുന്ന ചെടി കൊണ്ട് കാഴ്ചയ്ക്ക് നല്ല ഭംഗിയുള്ള ഒരു ഗാർഡൻ മാതൃക ഉണ്ടാക്കുന്നത് കാണിക്കുകയാണ് ഇവിടെ. ഇത് വളരെ എളുപ്പത്തിൽ നമുക്ക് തന്നെ വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ  സാധിക്കുന്നതാണ്.

കാർപോർച്ചിലും സിറ്റൗട്ടിലും ബാൽക്കണിയിലുമൊക്കെ തൂക്കിയിടുവാൻ യോജിച്ചവയാണ് ഇത്തരത്തിലുള്ള ഗാർഡൻ മാതൃകകൾ. ഇതുണ്ടാക്കുന്ന വിധം വീഡിയോ ആയിട്ട് കാണാം. അതോടൊപ്പം ചെടികളെയും കൃഷികളെയും കുറിച്ചുള്ള കൂടുതൽ അറിവുകൾ ലഭിക്കുവാൻ ആയിട്ട് നമ്മുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക.https://chat.whatsapp.com/BeZKem2zdzpIx7tC9NGqCh

No comments