ഇപ്പോള്‍ താരമായിക്കൊണ്ടിരിക്കുന്ന ബന്ദിപ്പൂ കൃഷി ഇനി നിങ്ങള്‍ക്കും ചെയ്യാം.
നാട്ടിലെങ്ങും ഇപ്പോള്‍ ബന്ദി പൂക്കളാണ് താരം. മുന്‍ കാലങ്ങളില്‍ ഇതു മറ്റു സംസ്ഥാനങ്ങളുടെ കുത്തക ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ നിരവധി പേരാണ് കേരളത്തില്‍ ബന്ദി കൃഷി ചെയ്യുന്നത്.
ഓണക്കാലത്താണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ പൂ കച്ചവടം നടക്കുന്നത്. അത്തപൂക്കളം ഇടാന്‍ ഏറ്റവും യോജിച്ച ഒരു പൂവാണ് ബന്ദി. അതിനാല്‍ തന്നെ ആഗസ്റ്റ്, സെപ്ടംബര്‍ മാസങ്ങളില്‍ വലിയ തോതില്‍ കോടിക്കണക്കിനു രൂപയുടെ ബന്ദി പൂ കച്ചവടം കേരളത്തില്‍ നടക്കുന്നു.
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പാണ് കേരളത്തിലും ബന്ദി കൃഷി വ്യാപകമായി തുടങ്ങുന്നത്. കേരള അതിര്‍ത്തികളില്‍ നല്ല രീതിയില്‍ ഉണ്ടാവുന്ന ബന്ദി കേരളത്തിലെ കാലാവസ്ഥയിലും വളര്‍ത്താന്‍ അനുയോജ്യമാണ് എന്ന തിരിച്ചറിവാണ് വ്യാവസായികമായി കര്‍ഷകരെ ഇതിലേയ്ക്ക് നയിച്ചത്.
ആലപ്പുഴ പത്തനംതിട്ട, കോട്ടയം, വയനാട്, തിരുവനതപുരം തൃശൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇപ്പോള്‍ ബന്ദി കൃഷി വിപുലമായി ചെയ്തു തുടങ്ങിയിട്ടുണ്ട്.
നമ്മുടെ വീടുകളിലും സീസണല്‍ ചെടിയായി വളര്‍ത്താന്‍ പറ്റിയ ചെടിയാണിത്. വിത്തുകള്‍ പാകിയോ അല്ലങ്കില്‍ തൈകള്‍ വാങ്ങിയോ ബന്ദി കൃഷി ചെയ്യാം.
ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ബന്ദി നടെണ്ടത്. പതിനഞ്ചു ഗ്രാം വിത്തുണ്ടങ്കില്‍ ഏകദേശം ആയിരം തൈകളോളം ഉണ്ടാവും. നല്ല സൂര്യപ്രകാശവും വെള്ളം കെട്ടി കിടക്കാത്ത സ്ഥലങ്ങളിലും വേണം ബന്ദി നടുവാന്‍.
നന്നായി ഉഴുത മണ്ണില്‍ ചാണക പൊടി കലര്‍ത്തി വരമ്പുകള്‍ കോരി ഒന്നരയടി അകലത്തില്‍ ബന്ദി നടാവുന്നതാണ്. തൈകള്‍ വളരാന്‍ യുറിയ, നൈട്രജെന്‍ അടങ്ങിയ വളങ്ങള്‍ ചേര്‍ത്ത് കൊടുക്കാം. മൂന്ന് മാസം ആവുമ്പോള്‍ പൊട്ടാഷ് കൂടുതല്‍ അടങ്ങിയ വളങ്ങള്‍ ചേര്‍ത്ത് കൊടുക്കണം.
ഏകദേശം അഞ്ച് മാസങ്ങള്‍ ആവുംബോഴെയ്ക്കും പൂക്കള്‍ വിളവെടുത്തു തുടങ്ങാം. ഒരു ചെടിയില്‍ തന്നെ തുടര്‍ച്ചയായി മൂന്ന് മാസത്തോളം പൂക്കള്‍ ഉണ്ടാവും.
ചെടിച്ചട്ടിയിലും ഗ്രോ ബാഗിലും അലങ്കാര കൃഷിയായി ബന്ദി വളര്‍ത്താം. ടെറസില്‍ പച്ചക്കറി തോട്ടം ഉണ്ടങ്കില്‍ ബന്ദി ഇടയില്‍ വളര്‍ത്തിയാല്‍ കീട ശല്യം കുറയും എന്ന് ചില കര്‍ഷകര്‍ അനുഭത്തില്‍ നിന്നും പറയുന്നുണ്ട്.
വീട്ടിലേയ്ക്കുള്ള വഴിയില്‍ അല്ലങ്കില്‍ പൂന്തോട്ടത്തില്‍ നിരനിരയായി നട്ടാല്‍ മൂന്ന് നാല് മാസം ഇവ പൂത്തു നില്‍ക്കുന്നത് കാണാന്‍ അടിപൊളിയാരിക്കും.കൃഷികളെയും ചെടികളെയും കുറിച്ചുള്ള കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/LobXj5o1hCt4aAga0zWCGu

No comments