40 - 80 % സബ്സിഡിയില്‍ ലഭിക്കുന്ന കാര്‍ഷികയന്ത്രങ്ങള്‍ ഇവയാണ്.
കാര്‍ഷിക യന്ത്രങ്ങള്‍ വിലക്കുറവില്‍ - സര്‍ക്കാര്‍ സബ്സിടിയോടു കൂടി കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്ന SMAM പദ്ധതിയെ കുറിച്ച് കഴിഞ്ഞ ദിവസം നമ്മള്‍ പോസ്റ്റ് ചെയ്തിരുന്നു.
അതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് ആ പദ്ധതിയില്‍ അംഗങ്ങള്‍ ആകുവാന്‍ കഴിഞ്ഞിട്ടുണ്ട്. കുറെ പേര്‍ ചോദിച്ചിരുന്നു ഏതൊക്കെ യന്ത്രങ്ങളാണ് ഈ പദ്ധതിയില്‍ വിലകുറവില്‍ ലഭിക്കുക എന്ന്.
കര്‍ഷകര്‍ക്ക് ലഭിക്കുന്ന പ്രധാനപ്പെട്ട കാര്‍ഷിക യന്ത്രങ്ങള്‍ നിലവില്‍ ഇവയാണ്. ഈ ലിസ്റ്റില്‍ ലഭ്യത അനുസരിച്ച് മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ അപേക്ഷിക്കുന്ന സമയത്ത് കൃത്യമായി ചെക്ക് ചെയ്തു ലഭ്യത ഉറപ്പു വരുത്തുക.
ബ്രഷ് കട്ടര്‍ (പുല്ലുവെട്ടി), വുഡ് കട്ടര്‍ (മരം മുറിക്കുന്ന യന്ത്രം). തീറ്റ പുല്ല് അരിയുന്ന യന്ത്രം, തേങ്ങ പൊതിക്കുന്ന യന്ത്രം, അലുമിനിയം ഏണിയും തോട്ടിയും, ബാറ്ററി സ്പ്രേയര്‍, ഡ്രോണ്‍ സ്പ്രേയെര്‍, കൈ കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന സ്പ്രേയറുകള്‍.
ധാന്യങ്ങള്‍ ഉണക്കുന്ന യന്ത്രം - കരന്റില്‍ പ്രവര്‍ത്തിക്കുന്നവയും സോളാര്‍ പവറില്‍ ഉള്ളതും, കൃഷി ഇടത്തില്‍ സ്ഥാപിക്കാവുന്ന ലൈറ്റ് ട്രാപ്പുകള്‍.
15 hp വരെയുള്ള വിവിധ തരം വാട്ടര്‍ പമ്പുകള്‍ , മരം കയറുന്ന യന്ത്രം, ട്രാക്ടറുകള്‍, വീടറുകള്‍, ട്രില്ലറുകള്‍, ക്രോപ്റീപ്പര്‍, വിവിധ തരം ട്രോളികള്‍.
ധാന്യങ്ങള്‍ പൊടിക്കുന്ന യന്ത്രങ്ങള്‍, ഞാറു നടീല്‍ യന്ത്രം, കൊയ്ത്തു യന്ത്രം,ഓയില്‍ മില്‍ യന്ത്രങ്ങള്‍ , കള്‍ട്ടിവെട്ടറുകള്‍.
വലിയ മരങ്ങളില്‍ കീടനാശിനികള്‍ തളിക്കുന്ന പമ്പുകള്‍- സ്പ്രേയറുകള്‍, പ്ലക്കര്‍ തോട്ടികള്‍, പാക്കിംഗ് മിഷിനുകള്‍, കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്ന ചെറിയ തൂമ്പകള്‍ പോലുള്ള പണി സാധനങ്ങള്‍.
നെല്ല് കുത്തുന്ന മില്ലിനുള്ള യന്ത്രങ്ങള്‍, മറ്റു ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലുകള്‍ക്കുള്ള യന്ത്രങ്ങള്‍.
ഇത് കൂടാതെ നിരവധി ചെറുകിട യന്ത്രങ്ങളും ഈ സ്കീമിലൂടെ ലഭ്യമാണ്. നിങ്ങള്‍ക്ക് ഏതെങ്കിലും സാധനം വാങ്ങണം എന്നുണ്ടങ്കില്‍ അടുത്തുള്ള SMAM സ്കീമില്‍ ഉള്‍പ്പെട്ട കാര്‍ഷിക യന്ത്രങ്ങള്‍ വില്‍ക്കുന്ന കടയില്‍ പോയാല്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.
രജിസ്ട്രെഷന്‍ ചെയുന്ന കാര്യങ്ങളും ഈ പദ്ധതിയെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും അറിയുവാന്‍ ഇതിനു മുന്പ് ഇട്ട പോസ്റ്റ് വായിക്കുക. കൂടുതല്‍ കാര്‍ഷിക അറിവുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക .https://chat.whatsapp.com/CuAHHoqbvgOKqzMyWltUiK

No comments