സീനിയ ചെടികളാല്‍ പൂന്തോട്ടം നിറയ്ക്കാം.
പരിപാലനം താരതമേന്യ എളുപ്പമുള്ള ചെടിയാണ് സീനിയ (Zinnia elegans). ഇത് അസ്റ്റെറേസീ കുടുംബത്തിൽപ്പെടുന്നു. ചുവപ്പ്, പിങ്ക്, മഞ്ഞ, ഓറഞ്ച്, വെളുപ്പ്, പർപ്പിൾ തുടങ്ങിയ നിറങ്ങളിൽ പൂക്കൾ വിരിയുന്ന ഈ ചെടി പൂന്തോട്ടത്തിനു മാറ്റ് കൂട്ടും.
ദിവസവും കുറഞ്ഞത് 5–6 മണിക്കൂർ നേരിട്ട് സൂര്യപ്രകാശം ആവശ്യമാണ്. വെള്ളം കെട്ടിനിൽക്കാത്ത മണ്ണിൽ വേർമികംമ്പോസ്റ്റ്, ജൈവവളം എന്നിവ ചേർത്ത് നട്ടുപിടിപ്പിക്കുക. മണ്ണ് മിതമായ നനവിൽ സൂക്ഷിക്കുക. കാറ്റ് കൂടിയ സ്ഥലങ്ങളിൽ ചെറുതായി താങ്ങ് കൊടുക്കാം.
സീനിയ സാധാരണയായി വിത്ത് വഴി വളർത്തുന്നു. വിത്തുകൾ 1 സെ.മീ ആഴത്തിൽ നട്ടാൽ 5–6 ദിവസത്തിനുള്ളിൽ മുളയ്ക്കും. 2–3 ഇലകളുള്ള ചെറുചെടികൾ വേർതിരിച്ച് പാത്രങ്ങളിലേക്കോ ബെഡിലേക്കോ മാറ്റാം. മൺപാത്രം, ഗ്രോ ബാഗ്, ബെഡ് എന്നിവയൊക്കെയിൽ വളരാൻ അനുയോജ്യമാണ്.
45–60 ദിവസത്തിനുള്ളിൽ പൂക്കൾ വിരിയാൻ തുടങ്ങും. പഴയ പൂക്കൾ നീക്കം ചെയ്യുന്നത് പുതിയ പൂക്കൾ കൂടുതലായി വിരിയാൻ സഹായിക്കും. നല്ല സൂര്യപ്രകാശവും നിയന്ത്രിത ജലസേചനവും നൽകിയാല്‍ തുടർച്ചയായി പൂക്കൾ ലഭിക്കും.
ഓരോ 15 ദിവസത്തിനും ദ്രാവക ജൈവവളം നൽകുക. വേർമികമ്പോസ്റ്റ്, എല്ലുപൊടി മുതലായവയും ഉപയോഗിക്കാം. രാസവളം മിതമായി മാത്രം നൽകണം.
അധിക ജലസേചനം വേര് ചീയല്‍ , ഫംഗസ് എന്നിവയ്ക്ക് കാരണമാകും. ചെടികൾക്കിടയിൽ ആവശ്യമായ വായുസഞ്ചാരം ഉറപ്പാക്കുക.
ചെടികളെ കുറിച്ചുള്ള കൂടുതല്‍ അറിവുകള്‍ ലഭിക്കുവാന്‍ നമ്മുടെ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/LobXj5o1hCt4aAga0zWCGu?mode=ems_copy_t


No comments