പാവല്‍,പയര്‍, വെണ്ട,തക്കാളി കൃഷിയില്‍ കൂടുതലായി കാണുന്ന ചില പ്രശ്നങ്ങളും അവയുടെ നിയന്ത്രണ മാര്‍ഗ്ഗങ്ങളും
1. പാവക്കായ ഈച്ച കുത്തി പോവുന്നു
വളര്‍ന്നു തുടങ്ങുന്ന പാവക്കായ ഈച്ച കുത്തി പോവുന്നത് സ്ഥിരം പ്രശ്നമാണ്. ഈച്ച കുത്തുന്ന പാവക്കായി മൂപ്പെത്താതെ മുരടിച്ചു പോവുകയും പഴുത്തു പോവുകയും ചെയ്യും
നിയന്ത്രണ മാര്‍ഗ്ഗം
പാവല്‍ നട്ട് വളര്‍ന്നു വരുമ്പോള്‍ തന്നെ ഫിറമോണ്‍ കെണി സ്ഥാപിച്ചു ഈച്ചകളെ നശിപ്പിച്ചു കളയുക. തുളസി ഇലയും ചെമ്പരത്തി ഇലയും കൂട്ടി അരച്ച് വെള്ളത്തില്‍ ലയിപ്പിച്ചും ഈച്ചകെണി ഉണ്ടാക്കാം .
പവക്കായ് ഉണ്ടാകുമ്പോള്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു സംരക്ഷിക്കുക . വലിയ വട്ടയിലയില്‍ ഈര്‍ക്കില്‍ കുത്തി പൊതിഞ്ഞും ഈച്ചകളില്‍ നിന്ന് സംരക്ഷിക്കവുന്നതാണ്
പവക്കായ് ഉണ്ടാകുമ്പോള്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു സംരക്ഷിക്കുക . വലിയ വട്ടയിലയില്‍ ഈര്‍ക്കില്‍ കുത്തി പൊതിഞ്ഞും ഈച്ചകളില്‍ നിന്ന് സംരക്ഷിക്കവുന്നതാണ്
2. പയറിലെ ചാഴി കുത്തല്‍ .
പയര്‍ കൃഷിയില്‍ ഉണ്ടാവുന്ന ഒരു പ്രധാന പ്രശ്നമാണ് ചാഴി കുത്തുനത്.
നിയന്ത്രണ മാര്‍ഗ്ഗം
ഒരു ലിറ്റര്‍ വെള്ളത്തില്‍ 4 ml നിംബിസിടിന്‍ ലായനി കലക്കി തളിച്ച് കൊടുക്കുക. അല്ലങ്കില്‍ ബിവേറിയ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ച് കൊടുക്കാം .
ഇരുട്ടുള്ള സമയം പയര്‍ കൃഷി ചെയ്തതിന്റെ അല്പം മാറി ചെറിയ തീ കൂട്ടി കൊടുത്താല്‍ അതിലേയ്ക്ക് പറന്നു വന്നു കുറച്ചൊക്കെ നശിക്കുനതുമാണ്. വേപ്പെണ്ണ വെള്ളത്തില്‍ ലയിപ്പിച്ചു തളിക്കുനതും ചാഴിയെ തുരത്താന്‍ ഉപയോഗിച്ച് വരുന്നു.

3. വെണ്ടയിലെ മഞ്ഞളിപ്പ് രോഗം
വെണ്ട ഇലയില്‍ മഞ്ഞ നിറം വ്യാപിക്കുന്ന ഒരു വൈറസ് രോഗമാണിത്. വെള്ളീച്ചയും പറക്കുന്ന കീടങ്ങളും ആണിവ പരത്തുനത്
നിയന്ത്രണ മാര്‍ഗ്ഗം
രോഗപ്രധിരോധ ശേഷി കുറഞ്ഞ ചെടികളിലാണ് ഇത് കൂടുതലായി കാണുന്നത്. വെണ്ട വിത്തുകള്‍ അല്ലങ്കില്‍ തൈകള്‍ വങ്ങുമ്പോള്‍ ഉയര്‍ന്ന രോഗ പ്രധിരോധ ശേഷി ഉള്ളവ വാങ്ങാന്‍ ശ്രദ്ധിക്കുക . മഞ്ഞളിപ്പ് കാണുന്ന ഇലകളും പൂര്‍ണ്ണമായി വ്യാപിച്ചാല്‍ ചെടിയും നശിപ്പിച്ചു കളഞ്ഞാല്‍ മറ്റുള്ളവയിലെയ്ക്ക് പകരാതിരിക്കും.
പറക്കുന്ന കീടങ്ങളെ ആകര്‍ഷിക്കുന്ന കെണികള്‍ കൃഷിയിടത്തില്‍ സ്ഥാപിക്കുക . വെള്ളീച്ചകളെ തുരത്താന്‍ വെളുത്തുള്ളിയും കാന്താരിയും കൂട്ടി അരച്ച് വെള്ളത്തില്‍ ചാലിച്ചു ഇലകളില്‍ തളിച്ച് കൊടുക്കാം.
പറക്കുന്ന കീടങ്ങളെ ആകര്‍ഷിക്കുന്ന കെണികള്‍ കൃഷിയിടത്തില്‍ സ്ഥാപിക്കുക . വെള്ളീച്ചകളെ തുരത്താന്‍ വെളുത്തുള്ളിയും കാന്താരിയും കൂട്ടി അരച്ച് വെള്ളത്തില്‍ ചാലിച്ചു ഇലകളില്‍ തളിച്ച് കൊടുക്കാം.
4.തക്കാളി ചെടിയിലെ ഇല ചുരുളല്‍
വളര്‍ന്നു വരുന്ന തക്കാളിയുടെ ഇല ചുരുളുന്നതു മിക്കവരും നേരിടുന്ന പ്രശ്നമാണ്
നിയന്ത്രണ മാര്‍ഗ്ഗം
വൈറസ് രോഗബാധ മൂലമാണ് തക്കാളിയില്‍ ഇല ചുരുളുന്നത്. വെള്ളീച്ചകളാണ് സാധാരണ ഈ രോഗം പരത്തുന്നത്. രോഗബാധ കാണുന്ന ഇല തീയിലിട്ടു നശിപ്പിക്കുക. മഞ്ഞക്കെണി സ്ഥാപിച്ചു വെള്ളീച്ചകളെ നശിപ്പികുക. വേപ്പെണ്ണ വെള്ളത്തില്‍ ലയിപ്പിച്ചു ഇലകളില്‍ തളിച്ച് കൊടുക്കുക.

No comments