Latest Updates

കൃഷിഭവനുകള്‍ വഴി പച്ചക്കറി വിത്തുകളും,തൈകളും ,നിറച്ച ഗ്രോ ബാഗുകളും ലഭ്യമാകും

ഓണത്തിന് ഒരു മുറം പച്ചക്കറി- 2020  പദ്ധതി  ,ബഹുമാനപെട്ട കൃഷി വകുപ്പ് മന്ത്രി ശ്രീ.v s സുനില്‍കുമാര്‍ ഉത്ഘാടനം ചെയ്തു .  ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി എല്ലാ വീടുകളിലും,  വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 75 ലക്ഷം വീടുകളില്‍ പച്ചക്കറി വിത്തുകളും തൈകളും എത്തിക്കാനാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്.

കൃഷി വകുപ്പിന്റെ നേതൃതത്തില്‍ എല്ലാ പ്രദേശത്തും വിവിധ ഇനങ്ങള്‍ അടങ്ങിയ 45 ലക്ഷം പച്ചക്കറി വിത്ത് പാക്കെറ്റുകളും 200 ലക്ഷം പച്ചക്കറി തൈകളും കര്‍ഷകര്‍, വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍, സന്നദ്ധസംഘടനകള്‍ എന്നിവര്‍ക്കായി വിതരണം നടത്താനാണ് പദ്ധതി ഇട്ടിരിക്കുനത്.ഇന്ന് (07-07-2020) ഓണ്‍ലൈന്‍ വഴിയാണ് പദ്ധതിയുടെ ഉത്ഘാടനം ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി നിര്‍വഹിച്ചത്‌.


ജുലൈ മാസം തന്നെ  പൂര്‍ത്തിയാക്കുന്ന പദ്ധതിയുടെ പ്രാദേശിക വിതരണത്തിന്റെ വിശദവിവരങ്ങള്‍ വരും ദിവസങ്ങളില്‍ കൃഷിവകുപ്പില്‍ നിന്നും, മാധ്യമങ്ങള്‍ വഴിയും അറിയാന്‍ സാധിക്കുന്നതാണ്. തൈകള്‍ വച്ച് പിടിപ്പിച്ച ഗ്രോ ബാഗുകളും വിതരണത്തിനെത്തുന്നുണ്ട്. എല്ലാവരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക . മറ്റുള്ളവരിലേയ്ക്ക് ഈ വിവരം ഷെയര്‍ ചെയ്യാന്‍ മറക്കരുത് 

No comments