നല്ല മധുരവും നിറയെ കായ് പിടിക്കുന്നതുമായ റെഡ് ലേഡി പപ്പായ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍
നല്ല മധുരവും , നിറയെ കായ് പിടിക്കുന്നതും വിപണിയില്‍ നല്ല വില ലഭിക്കുന്നതുമായ പപ്പായയാണ് റെഡ് ലേഡി. മറ്റു പപ്പായകളെ പോലെ പെട്ടന്ന് അഴുകി പോവുകയില്ല എന്നതാണ് ഈ ഇനത്തിന്റെ ഏറ്റവും വലിയ ഗുണം.
റെഡ് ലേഡി പപ്പായകളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലങ്കില്‍ വിപണിയില്‍ നിന്ന് വാങ്ങുമ്പോഴും കൃഷി ചെയ്യുമ്പോളും കബളിപ്പിക്കപെടാം.
രണ്ട് ആകൃതിയില്‍ സാധാരണയായി ഇവ ഉണ്ടാകുന്നു.
ചിലത് പൂർണ്ണ വൃത്താകൃതിയാവും..ചിലത് നീളൻ ആവും.....രണ്ടിനും ഒറ്റ നോട്ടത്തിൽ കാണാവുന്ന പോലെ തന്നെ 5 ഭാഗങ്ങളുണ്ടാവും.
വിളവാകാൻ തുടങ്ങുമ്പോൾ തന്നെ ചെറിയ നേർത്ത വരകൾ 5 ഭാഗത്തെയും വേർതിരിക്കുന്നതു കാണാം....അതു പോലെ പഴുക്കാൻ തുടങ്ങുമ്പോൾ 5 മഞ്ഞ വരകളും വലുതായി ചിത്രത്തിൽ കാണുന്നതു പോലെയാവും...
നടുക്ക് കടും മഞ്ഞയും രണ്ട് വശങ്ങളിലേയ്ക്ക് ഇളം മഞ്ഞനിറവും എന്ന രീതിയിൽ പടർന്ന്, രണ്ട് ഭാഗങ്ങളിലെയും മഞ്ഞപ്പ് കൂട്ടി മുട്ടുമ്പോൾ പൂർണ്ണമായും പഴുത്തത് വിളവെടുക്കാം. മറ്റു മിക്ക പപ്പായകളും പഴുക്കാൻ തുടങ്ങുമ്പോൾ തൊലി മുഴുവൻ മഞ്ഞ കളർ ഒരേ പോലെയാണ് പടരുന്നത്.

റെഡ് ലേഡി പപ്പായ പഴുത്താൽ കുഴഞ്ഞ് പോവുകയില്ല..അതിനാല്‍ തന്നെയാണ് ഇതിനെ വരിക്ക പപ്പായ എന്നും വിളിക്കുനത്. പഴുത്ത പപ്പായ ഏകദേശം 10 - 15 ദിവസത്തോളം അഴുകാതെ ഇരിക്കും . ഇക്കാരണത്താൽ ആണ് മാർക്കറ്റിൽ ഇതിനു ഡിമാന്റ് കൂടുതൽ.
ചിലപ്പോഴൊക്കെ പലരും സോഷ്യല്‍ മീഡിയയില്‍ റെഡ് ലേഡി എന്നുപറഞു പോസ്റ്റുന്ന പലതും മിക്സ് ആയതോ മറ്റു ഇനങ്ങളോ ആണെന്നുളത് കണ്ടിട്ടുണ്ട്.....
തൈകൾ വിൽക്കുന്നവർ റെഡ് ലേഡി എന്ന് പറയും...നമ്മൾ അത് വിശ്വസിച്ച് വാങ്ങും..പക്ഷേ കായ്ക്കുമ്പോൾ മറ്റു ഇനം ആവും.... അടുത്ത് മറ്റു ഇനം ഉണ്ടെങ്കിൽ മിക്സ് ആയിപോവാൻ സാധ്യത ഉണ്ട്.....
അതുപോലെ തിരഞ്ഞെടുക്കാത്ത വിത്ത് പാകുന്നതും ഒറിജിനൽ ഗുണം നഷ്ടമാകാൻ കാരണമാണ്...തൈ നട്ട് 6 മാസം തൊട്ട് കായ്കള്‍ ഉണ്ടായി തുടങ്ങും .ഒരു കായ ശരാശരി 1-4 kg വരെ ഉണ്ടാവും. കിലോയ്ക് 25 രൂപ മുതൽ 50 രൂപ പലയിടത്തും റെഡ് ലേഡി പപ്പയക്ക് വിലയുണ്ട്.
No comments