Latest Updates

സ്ഥിരമായി മൊബൈല്‍ നോക്കുന്ന കുട്ടികള്‍ ഉണ്ടെങ്കില്‍ ഈ കാര്യം ശ്രദ്ധിച്ചോള്ളൂ


ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒക്കെ നടക്കുന്ന ഈ സമയത്ത് ദിവസേന നിരവധി മണിക്കൂറുകള്‍ കുട്ടികള്‍ മൊബൈലും ടെലിവിഷനും ഒക്കെ കാണുവാന്‍ ഇടയാവും. ഇങ്ങനെയുള്ളവരില്‍ വളരെയേറെ ശ്രെദ്ധിക്കേണ്ട കാര്യമാണ് കണ്ണുകളുടെ ആരോഗ്യം. കണ്ണുകള്‍ വരണ്ടാതാവുക, വേദന തുടങ്ങിയ ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലങ്കില്‍ കാഴ്ച്ച ശക്തിയെ തന്നെ ബാധിച്ചെന്നു വരാം .

കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമായ പ്രധാനകാര്യം ഭക്ഷണ ക്രമീകരണമാണ്. വിറ്റാമിന്‍സ് ഏറെ അടങ്ങിയിട്ടുള്ള പച്ചക്കറികറികളും പഴവര്‍ഗ്ഗങ്ങളും  കഴിക്കുക എന്നതാണ് ഇതില്‍ പ്രധാനം. പ്രത്യേകിച്ച് വിറ്റാമിന്‍ എ , വിറ്റാമിന്‍ സി പോലുള്ളവ.

ക്യാരറ്റ്,കാബേജ്, എല്ലാ ഇനം ചീരകള്‍ ,  മത്തങ്ങ, മുരിങ്ങ ഇല,നാരങ്ങ, ഓറഞ്ച്, കൈതചക്ക (കന്നാര), മാങ്ങ, കോളിഫ്ലവര്‍, പപ്പായ, പേരയ്ക്ക തുടങ്ങിയവ  മേല്‍ പറഞ്ഞ വിറ്റാമിനുകളുടെ കലവറയാണ് . ഇവയെല്ലാം കൃത്യമായ ഇടവേളകളില്‍  ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുവാന്‍ ശ്രദ്ധിക്കണം.
ഇവയോടൊപ്പം തന്നെ പാല്‍, മുട്ട, മത്സ്യം തുടങ്ങിയവയും കണ്ണുകളുടെ ആരോഗ്യത്തിനു സഹായകരമാണ്.

വളരെ സാവധാനം മാത്രമെ കണ്ണുകളുടെ ആരോഗ്യം അല്ലങ്കില്‍ കാഴ്ച്ചശക്തി കുറയുന്നത് തിരിച്ചറിയുവാന്‍ സാധിക്കുകയുള്ളൂ. കൃത്യമായ ഭക്ഷണ ക്രമീകരണത്തിലൂടെ കണ്ണുകളുടെ ആരോഗ്യം സംരഷിക്കാന്‍ സാധിക്കും . അതോടൊപ്പം തന്നെ മോബൈലിന്റെയും ടെലിവിഷന്റെയും ബ്രൈറ്റ്നെസ്സ് കുറച്ചിടുന്നത് നല്ലതാണ്. അതോടൊപ്പം മൊബൈല്‍ സ്ക്രീനില്‍  നിന്നുള്ള പ്രകാശം നേരിട്ട് കണ്ണില്‍ അടിക്കാത്ത വിധം മൊബൈല്‍ വെക്കാനും ശ്രദ്ധിക്കണം.

No comments