Latest Updates

മൊബൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാൻ പറ്റുന്നതല്ല പച്ചക്കറികളും മറ്റ് ഭക്ഷ്യധാന്യങ്ങളും


കംമ്പ്യൂട്ടറിൽ നിന്നും മൊബൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാൻ പറ്റുന്നതല്ല പച്ചക്കറികളും മറ്റ് ഭക്ഷ്യധാന്യങ്ങളും എന്ന് നമ്മളെ ഓർമ്മിപ്പിക്കുന്ന മഹാമാരിയുടെ നാളുകൾ.
വീട്ടിൽ പച്ചക്കറി നട്ട് വളർത്തുന്നവരോട് "എന്തിനീ വട്ട്, കടയിൽ നല്ല ഫ്രഷ് വാങ്ങാൻ കിട്ടുമല്ലോ" എന്ന് പുഛിച്ചിരുന്നവർക്കും, കൈയിൽ ഇത്തിരി മണ്ണ് പറ്റിയാൽ "അയ്യേ ..." എന്ന് പറഞ്ഞിരുന്നവർക്കും പുറത്ത് ഇറങ്ങാന്‍ പറ്റാത്ത മഹാമാരികള്‍ ഒരു ഓർമ്മപെടുത്തലാണ്.
കർഷകരെ അവജ്ഞയോടെ കണ്ടിരുന്നവർക്ക് ഇതൊരു തിരിച്ചറിവാണ്. മനുഷ്യൻറെ നിലനിൽപ്പിന് ഏറ്റവും  അത്യാവശ്യമായ  തൊഴിലുകളിൽ ഒന്ന് കാർഷികവൃത്തി ആണെന്ന്. വിദേശത്ത് ജോലിയുള്ള മക്കളെ പുകഴ്ത്തിയും, നാട്ടിൽ ചെറിയ ജോലികളും കൃഷികളും ഒക്കെയായിട്ട് ജീവിക്കുന്ന മക്കളെ എപ്പോഴും ഇകഴ്ത്തിയും സംസാരിച്ചിരുന്ന മാതാപിതാക്കൾക്കും ഇത് തിരിച്ചറിവിന്ടെ കാലം.

കപ്പയും ചേനയും ചേമ്പും കാച്ചിലും ചക്കയും ഒക്കെ വലിച്ചെറിഞ്ഞു കളയുന്ന നമ്മുക്ക് പഴയ കാര്‍ഷിക സംസ്കാരം തിരിച്ചുകൊണ്ടുവരാനുള്ള ഓര്‍മ്മപെടുത്തല്‍ ആണ് ഈ ദിനങ്ങള്‍.
പണ്ടുള്ള വീടുകളില്‍ അറയും നിരയും പത്തായവുമൊക്കെ ഉണ്ടാക്കിയിരുന്നത്, ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിച്ച് വച്ച് വറുതിയുടെ നാളുകളെ അതിജീവിക്കുവാനയിരുന്നു എന്നുള കാര്യം ഈ സമയങ്ങളിലാണ് ഓര്‍മ്മിക്കുനതും അതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതും.
ഇത്തരത്തിലുള്ള മഹാമാരികള്‍ ഇല്ലങ്കിലും അന്യ സംസ്ഥാനങ്ങളില്‍ നിന്നും പച്ചക്കറികള്‍ കേരളത്തിലേയ്ക്ക് ഒരുമാസം വരാതിരുന്നാലുള്ള അവസ്ഥ ഒന്നോര്‍ത്തു നോക്കു. നമ്മള്‍ പെട്ട് പോവും.
ഏത് മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരും ആയിക്കോട്ടെ, നമ്മുടെ വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ നമുക്കുള്ള സ്ഥലത്തും ടെറസ്സിലുമൊക്കെ പരമാവധി കൃഷി ചെയ്ത് വിളവെടുക്കാന്‍ ശ്രമിക്കാം.

No comments