Latest Updates

റെയിന്‍ഗാര്‍ഡ് ഇട്ടാല്‍ റബ്ബര്‍ മരങ്ങളുടെ പട്ട മരച്ചു പോകുമോ ? വിദഗ്ദ്ധര്‍ പറയുന്നു.

നിരവധി ആള്‍ക്കാരുടെ ഒരു സംശയമാണ് റെയിന്‍ഗാര്‍ഡ് ഇട്ടാല്‍ റബ്ബര്‍ മരങ്ങളുടെ പട്ട മരച്ചു പോകുമോ എന്നുള്ളത് .ഇതേപറ്റി റബ്ബര്‍ ബോര്‍ഡ്‌ വിദഗ്ദ്ധര്‍  പറയുന്നത് റെയിന്‍ഗാര്‍ഡ് ഇട്ടാല്‍  പട്ട മരച്ചു പോകും എന്നത് തെറ്റായ ഒരു ധാരണയാണെന്നാണ്. 

മഴക്കാലത്ത്‌ ടാപ്പ് ചെയ്യുമ്പോള്‍ പട്ടയിലുണ്ടാവുന്ന കുമിള്‍ രോഗം ( പട്ട ചീയല്‍ ) മൂലം വെട്ടുപട്ട നശിച്ചുപോവുനത് റെയിന്‍ഗാര്‍ഡ്ഇട്ടതു കൊണ്ടുണ്ടായ പട്ടമരപ്പായി തെറ്റിധരിക്കുന്നതാണ്. 

പല തരത്തിലുള്ള പട്ടമരപ്പുകള്‍ കാണപ്പെടാറുണ്ട്. തെറ്റായ ടാപ്പിംഗ് രീതിയും അസന്തുലിതമായ വളപ്രയോഗവും സാധാരണായി പട്ട മരപ്പിനു കാരണമാവാറുണ്ട്. 

ടാപ്പിംഗ് തുടങ്ങുന്ന വര്ഷം മുതല്‍ റെയിന്‍ഗാര്‍ഡ് ഇടുന്നത്കൊണ്ട് യാതൊരു പ്രശ്നവുമില്ല. മഴക്കാലത്തിനു ശേഷം ഇവ മരത്തില്‍ നിന്ന് മാറ്റുമ്പോള്‍ പരമാവധി തൊലി ഇളകി പോരാതിരിക്കാന്‍ ശ്രദ്ധിക്കണം.
  


No comments