പത്തുമണി ചെടികള്‍ കൊണ്ട് ബോണ്‍സായ് ഉണ്ടാക്കം
പത്തുമണി ചെടികള്‍ കൊണ്ട് ബോണ്‍സായ് ഉണ്ടാക്കം. നല്ല നീളമുള്ള ശിഖരങ്ങള്‍ വേണം ബോണ്‍സായ് ഉണ്ടാക്കാനായി തിരഞ്ഞെടുക്കാന്‍.
മുറിച്ചെടുത്ത തണ്ടുകള്‍ കുറച്ചു സമയം വാടനായി വെയിലത്ത് ഇടുക. ഫ്രഷ് തണ്ടുകള്‍ ഓടിഞ്ഞുപോകാന്‍ സാധ്യത കൂടുതല്‍ ഉണ്ട്. മൂന്ന് തണ്ടുകള്‍ വീതം എടുത്ത് ചുവട്ടിലെ ഇലകള്‍ അടര്‍ത്തിമാറ്റി മുടി പിന്നുനതുപോലെ പിന്നിയെടുക്കുക.
ഇതേ രീതിയില്‍ അഞ്ചോ ആറോ സെറ്റ് വീതം ഒരുമിച്ചെടുത്ത് കെട്ടുക.ഇങ്ങിനെയുള്ള സെറ്റ് ചെടിച്ചട്ടിയില്‍ മിശ്രിതം നിറച്ച് നടുക.വേരുപിടിച്ചു വളര്‍ന്നു തുടങ്ങുമ്പോള്‍ മുകള്‍ ഭാഗം മുറിച്ചു വിടുക.
ഏതാനും ദിവസങ്ങള്‍ കൊണ്ട് മുറിച്ചു വിട്ട ഭാഗത്ത് നിന്നും കൂടുതല്‍ ശിഖരങ്ങള്‍ പൊട്ടി മുളച്ചു നിറയെ പൂക്കള്‍ ഉണ്ടാവും. നിര്‍മ്മാണ രീതി അറിയുവാന്‍ വീഡിയോ കാണുക.

No comments