മലയാളത്തിന്ടെ യുവനടി അഹാന കൃഷ്ണയുടെ റംബൂട്ടാന്‍ കൃഷി കാഴ്ചകള്‍ കാണാം
വീട്ടിലെ റംബൂട്ടാന്‍ കൃഷിയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് യുവനടി അഹാന കൃഷ്ണ. മലയാളത്തിന്റെ പ്രിയനടന്‍ കൃഷ്ണകുമാറിന്റെ മകളായ അഹാന, തന്റെ വീട്ടിലെ കൃഷികളുടെ എല്ലാ ക്രെഡിറ്റും അച്ഛന്‍ കൃഷ്ണ കുമാറിന് തന്നെയാണെന്ന് പറയുന്നു.
റംബൂട്ടാന്‍ കൂടാതെ ഡ്രാഗണ്‍ പഴം, സ്റ്റാര്‍ ഫ്രൂട്ട്, സപ്പോര്‍ട്ട തുടങ്ങിയവയും കൃഷ്ണകുമാര്‍ തന്റെ തോട്ടത്തില്‍ വളര്‍ത്തുന്നു. പഴവര്‍ഗങ്ങള്‍ കൂടാതെ പച്ചക്കറികളും ഈ വീടിന്റെ തൊടിയില്‍ വളരുന്നു.
കിളികള്‍ കൊത്താതെ റംബൂട്ടാന്‍ സംരക്ഷിക്കുന്ന രീതിയും അഹാന തന്റെ വീഡിയോയില്‍ വിവരിക്കുന്നു. വീഡിയോ കാണാം

No comments