Latest Updates

പത്തുമണി ചെടി ഇതുപോലെ പൂത്ത് നിൽക്കുന്നത് കാണാൻ തന്നെ കിടു അല്ലേ


പത്തുമണി ചെടികൾ ഇതുപോലെ നട്ടു പൂത്ത് നിൽക്കുന്നത് കാണാൻ തന്നെ സൂപ്പറല്ലേ. ഇതിനായി  ഉപയോഗിച്ചിരിക്കുന്നത് പ്ലാസ്റ്റിക്  ബോട്ടിലുകളും പിവിസി പൈപ്പുമാണ്. 

പ്ലാസ്റ്റിക് ബോട്ടിൽ നടുവേ മുറിക്കുക. പിവിസി പൈപ്പ് ഒരടി നീളത്തില്‍ മുറിച്ചെടുക്കുക. ഇത് കുപ്പിയുടെ അടയ്ക്കുന്ന ഭാഗത്ത്‌ ഉള്ളിലേയ്ക്ക് കടത്തി വെക്കുക.

കുപ്പിയുടെ  ചുവട്ടിൽ മണ്ണ് നിറച്ച്  പിവിസി പൈപ്പ് അതിൽ ഉറപ്പിക്കുക. ശേഷം മുകൾ ഭാഗത്തും മണ്ണ് നിറക്കുക. ചുവട്ടിലും മുകളിലും ഇഷ്ടമുള്ള  നിറങ്ങളിലുള്ള പത്തുമണി ചെടികൾ നടാം. 

ഇതുപോലെ നല്ല ഡാർക്ക് കളറുകൾ കുപ്പിയിൽ പെയിൻറ് ചെയ്താൽ  കാണുവാൻ അടിപൊളിയാവും. നിര്‍മ്മാണ രീതി കാണുവാന്‍ വീഡിയോ കാണുക.

No comments