Latest Updates

കറ്റാര്‍വാഴ അഴുകാതെ നിറയെ ഉണ്ടാവാന്‍ ഈ കാര്യങ്ങള്‍ ചെയ്യുക



പലരും പറയുന്ന ഒരു കാര്യമാണ് കറ്റാര്‍വാഴ നട്ടിട്ടു അഴുകി പോയെന്ന്. പല കാരണങ്ങള്‍ കൊണ്ട് ഇത് സംഭവിക്കാം.

കറ്റാര്‍വാഴ കൃഷി ചെയ്യുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക. നല്ല ആരോഗ്യമുള്ള വേരുകള്‍ ഉള്ള തൈകള്‍ വേണം നടാനായി തിരഞ്ഞെടുക്കുവാന്‍. നടുന്നതിന് മുന്പ് ഏതെങ്കിലും ഭാഗത്ത്‌ ചീയല്‍ ഉണ്ടോന്നു പരിശോധിക്കണം.

ചെടിച്ചടിയില്‍ ആണ് നടുന്നതെങ്കില്‍ അടിഭാഗത്ത്‌ ദ്വാരം ഉണ്ടെന്നു ഉറപ്പു വരുത്തണം.  കല്ലുകള്‍ നീക്കം ചെയ്ത കറുത്ത മേല്‍മണ്ണാണ് കറ്റാര്‍വാഴ നടുവാന്‍ ഏറ്റവും അനുയോജ്യം.

ഉണങ്ങിയ ചാണകപൊടി മണ്ണിന്റെ കൂടെ ചേര്‍ത്ത് ഇളക്കുക. വേരുള്ള ഭാഗം മാത്രം മണ്ണിന്റെ അടിയില്‍ വരുന്ന വിധത്തില്‍ ആയിരിക്കണം നടുന്നത്. ഒരു കാരണവശാലും പോള മണ്ണിന്റെ അടിയില്‍ പോകരുത്. അങ്ങിനെ വച്ചാല്‍ പെട്ടന്ന് അഴുകി പോവാന്‍ സാധ്യതയുണ്ട്. 

നല്ലത് പോലെ സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് വേണം കറ്റാര്‍വാഴ വളര്‍ത്തുവാന്‍. വെയില്‍ കുറഞ്ഞാല്‍ പോളകളുടെ എണ്ണം കുറവാകും.

ആവശ്യത്തിനു വെള്ളം ഒഴിച്ച് കൊടുക്കണം. ഒരു കാരണവശാലും അടിയില്‍ വെള്ളം കെട്ടി നില്‍ക്കരുത്. അതിനാലാണ് ദ്വാരം ഉള്ള ചെടിചട്ടിയില്‍ നടണം എന്ന് പറഞ്ഞത്. മഴകാലത്ത് ഗ്രീന്‍ വലയ്ക്കുളിലെയ്ക്ക് വെക്കുന്നത് നല്ലതാണ്. കാരണം മഴ കൂടുതല്‍ കൊണ്ടും പോളയുടെ അറ്റത്ത്‌ ചീയല്‍ ഉണ്ടാവും.

ആറുമാസം തൊട്ട് വലിയ പോളകള്‍ എടുക്കാം.പോളകള്‍ മുറിക്കുമ്പോള്‍ തണ്ട്‌ മുറിയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഇടവേളകളില്‍ വേര് ഇളകാതെ മണ്ണിളക്കി ചാണകപൊടി ചേര്‍ത്ത് കൊടുക്കാം. മുട്ട തോട് പൊടിച്ചിടുന്നതും കറ്റാര്‍വാഴയുടെ വളര്‍ച്ചയ്ക്ക് സഹായകരമാണ്. 
 

No comments