Latest Updates

റംബൂട്ടാന്‍ കായ്കള്‍ പൊഴിയാതിരിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക.


റംബൂട്ടാന്‍ നട്ട് വളര്‍ത്തുന്നവര്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് പഴുക്കുന്നതിനു മുന്പ് കായ്കള്‍ പൊഴിഞ്ഞു പോകുന്നത്. ഇതിന്റെ കാരണങ്ങളും പരിഹാരമാര്‍ഗങ്ങളും അറിയുക.

ഫെബ്രുവരി - മാര്‍ച്ചില്‍ പൂവിടുന്ന റംബൂട്ടാന്‍ മഴക്കാലമെത്തുംമ്പോഴേക്കാണ് വിളഞ്ഞു പഴുക്കുക. മഴക്കാലത്ത്‌ മണ്ണിലെ PH വ്യത്യാസം ഉണ്ടാവാറുണ്ട്. അതായതു മണ്ണ് കൂടുതല്‍ അമ്ലാംശമുള്ളതാവുന്നു. കായ്കള്‍ പൊഴിയുവാനുള്ള ഒരു പ്രധാന കാരണം ഇതാണ്. 

ഇതിനെ പ്രതിരോധിക്കുവാന്‍ മഴക്കാലം തുടങ്ങുന്നതിനു മുന്പ് തന്നെ മരങ്ങളുടെ വലിപ്പം അനുസരിച്ച് 250 ഗ്രാം മുതല്‍ 2 കിലോ വരെ ഡോളോമേറ്റ് ചുവട്ടില്‍ കൊടുക്കുക. തുടര്‍ച്ചയായി മഴയുണ്ടങ്കില്‍  45 ദിവസത്തിന് ശേഷം 100 ഗ്രാം - 1 കിലോ വരെ വീണ്ടും ഇട്ടു കൊടുക്കണം.

മറ്റൊരു കാരണം പൊട്ടാഷിന്റെ കുറവാണ്. പൂവിടുന്ന സമയം മുതല്‍ വിളയുന്ന ഘട്ടം വരെ 1 മാസത്തിന്റെ ഇടവേളകളില്‍ ചുവട്ടില്‍ ഇട്ടു കൊടുക്കുകയോ അല്ലങ്കില്‍ സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് 4 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന അനുപാതത്തില്‍ 21 ദിവസത്തെ ഇടവേളകളില്‍ 4 തവണ മരങ്ങള്‍ മുഴുവനായി നനയതക്ക വിധത്തില്‍ തളിച്ച് കൊടുക്കുകയോ വേണം 

കായ്കള്‍ പൊഴിയാനുള്ള മറ്റൊരു കാരണം കുമിള്‍ രോഗബാധയാണ്. ഇത് ശ്രദ്ധയില്‍ പെട്ടാല്‍ കായ്കള്‍ പാകമാവുന്നതിനു തൊട്ട് മുന്പ് വരെ വെറ്റബിള്‍ സള്‍ഫര്‍ 4 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന അനുപാതത്തില്‍ 14 ദിവസത്തെ ഇടവേളകളില്‍  തളിച്ച് കൊടുക്കുക.

മീലിബഗിന്റെ ആക്രമണം ശ്രദ്ധയില്‍ പെട്ടാല്‍ വെര്‍ട്ടിസീലിയം ലെക്കാനി 5 ml  ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന അനുപാതത്തില്‍ തളിച്ച് കൊടുക്കുക

No comments