ആന്തൂറിയം നിറയെ പൂക്കള്‍ പിടിപ്പിക്കാം
നന്നായി വളരുവാനും നിറയെ പൂക്കള്‍ പിടിക്കാനും ആദ്യം ചെയേണ്ട കാര്യം തണല്‍ ഉള്ള സ്ഥലങ്ങളില്‍ വേണം ഇവ വെക്കുവാന്‍. നേരിട്ടുള്ള സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് വെച്ചാല്‍ ചെടി നശിച്ചു പോകുന്നതാണ്.
ഗ്രീന്‍ നെറ്റിനുള്ളില്‍ ഇവ നന്നായി വളരും. ചട്ടിയിലാണ് നടുന്നതെങ്കില്‍ ഇഷ്ടിക അല്ലങ്കില്‍ ഓടിന്റെ കഷണം, മരക്കരി, ചകിരി തുടങ്ങിയവയാണ് നടീല്‍ മിശ്രിതമായി ഉപയോഗിക്കേണ്ടത്.
ആരോഗ്യമുള്ള നാലോ അഞ്ചോ ഇലകള്‍ നിര്‍ത്തിയതിനു ശേഷം ബാക്കിയുള്ളവ മുറിച്ചു മാറ്റുന്നത് കൂടുതല്‍ പൂക്കള്‍ ഇടാന്‍ സഹായിക്കും.
കടലപിണ്ണാക്കും വേപ്പിന്‍ പിണ്ണാക്കും വെള്ളത്തില്‍ ലയിപ്പിച്ചു അതിന്റെ തെളിയെടുത്ത് വെള്ളം കൂട്ടി ആവശ്യത്തിന് ചുവട്ടില്‍ ഒഴിച്ച് കൊടുക്കണം.
NPK 19:19:19 രണ്ട് ടീസ്പൂണ്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ചെടിയുടെ വളർച്ചയ്ക്ക് അനുസരിച്ച് 100 - 200 ml വീതം ഒരു മാസം ഇടവേളകളിൽ ഒഴിച്ച് കൊടുക്കുന്നതും പൂക്കള്‍ കൂടുവാന്‍ സഹയിക്കും.

No comments