റോസ് ചെടികളുടെ തൈകള്‍ ഉണ്ടാക്കുന്ന വിദ്യ അറിയാം
ഇനി ഒരു കമ്പ് പോലും നശിച്ചു പോവാതിരിക്കാന്‍ ഈ രീതിയില്‍ ചെയ്യുക. മികച്ച ഇനം റോസിന്റെ തണ്ടുകള്‍ വേണം നടാനായി തിരഞ്ഞെടുക്കുവാന്‍.
ഇളം തണ്ടുകളും ഒരുപാട് മൂപ്പെത്തിയ തണ്ടുകളും നടാന്‍ നല്ലതല്ല. നല്ല മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് ഒരു വശം ചായ്ച്ചു തണ്ട് പൊട്ടാതെ മുറിച്ചെടുക്കുക.
അരയടി നീളം ധാരാളം മതിയാവും തണ്ടുകള്‍ക്ക്. കമ്പിന്റെ രണ്ടു മുറിവിലും ഫംഗിസൈഡ് പേസ്റ്റ് പുരട്ടുക. ചീയല്‍ ഒഴിവാക്കാനാണിത്. നടീല്‍ മിശ്രിതത്തിലെയ്ക്ക് 2 - 3 ഇഞ്ച് താഴ്ത്തി കമ്പുകള്‍ വെക്കുക.
കമ്പുകള്‍ ഉറപ്പിച്ചു വെള്ളം ഒഴിച്ചതിനു ശേഷം ചുവടു മുറിച്ച പ്ലാസ്റ്റിക് കുപ്പി കമ്പ് മൂടി ഉറപ്പിക്കുക. ഏകദേശം 10 -15 ദിവസങ്ങള്‍ കൊണ്ട് എല്ലാ കമ്പുകളും പൊട്ടിമുളച്ചിരിക്കും.
കരുത്തുള്ള ഇലകള്‍ വരുമ്പോള്‍ ഇവയെ വേര് പൊട്ടാതെ ചെടിച്ചട്ടികളിലെയ്ക്ക് മാറ്റി നടാവുന്നതാണ്.ചെയ്യുന്ന രീതി അറിയാന്‍ വീഡിയോ കാണുക.

No comments