തെങ്ങിന് കൂമ്പ് ചീയല്‍ പിടിക്കാതിരിക്കാന്‍ ഇത് ചെയ്‌താല്‍ മതി.
ചെന്നീരോലിപ്പ് ബാധിച്ച തെങ്ങിന് 5 കിലോഗ്രാം വീതം വേപ്പിന്‍ പിണ്ണാക്ക് തടത്തില്‍ ചേര്‍ത്ത് കൊടുക്കുക. കറ ഒലിക്കുന്ന ഭാഗത്തെ തൊലി ചെത്തി മാറ്റി കത്തിച്ചുകളയുന്നത് കൂടുതല്‍ ഭാഗത്തേയ്ക്ക് ഈ കുമിള്‍ രോഗം പടരുന്നത് തടയും.
തൊലി മാറ്റിയ ഭാഗത്ത് ബോര്‍ഡോ കുഴമ്പ് തേച്ചു കൊടുക്കണം.കാറ്റ് വീഴ്ച്ച ബാധിച്ച തെങ്ങുകളില്‍ ഓല ചീയല്‍ രോഗവും കാണാറുണ്ട്. ഇങ്ങിനെയുള്ള ഓലകള്‍ വെട്ടി നശിപിച്ചു കളയുക.
കൂമ്പ് ചീയല്‍ കാണപ്പെടുന്ന തെങ്ങുകളില്‍ നടുനാംമ്പിന്റെ അഴുകിത്തുടങ്ങിയ ഭാഗം ചെത്തി മാറ്റി തീയിട്ടു നശിപിക്കുക. ശേഷം ബോര്‍ഡോ കുഴമ്പ് പുരട്ടി വെള്ളം ഇറങ്ങാത്ത വിധം ചട്ടി കൊണ്ടോ പ്ലാസ്റ്റിക് കൊണ്ടോ മൂടി വെക്കുക. പുതിയ കൂമ്പിന് ചീയല്‍ ബാധിക്കാതിരിക്കാന്‍ ഇത് ഉപകരിക്കും
ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം പശ ചേര്‍ത്ത് തെങ്ങോലകളില്‍ തളിച്ച് കൊടുക്കുനതും മഴക്കാലത്ത് കൂമ്പ് ചീയല്‍ പോലുള്ള കുമിള്‍ രോഗ ബാധകളെ തടയാന്‍ ഉപകരിക്കുനതാണ്.
അവലംമ്പം : കേരള കാര്‍ഷിക സര്‍വകലാശാല

No comments