മാസത്തില്‍ ഒരു തവണമാത്രം വെള്ളമൊഴിച്ച് പത്തുമണി ചെടികള്‍ വളര്‍ത്തുന്ന വിധം
2 ലിറ്ററിന്റെ പ്ലാസ്റ്റിക് കുപ്പി നടുവേ മുറിച്ചെടുക്കുക. കുപ്പിയുടെ അടപ്പില്‍ നടുക്ക് ഒരു ദ്വാരം ഇടുക. ഇതിലൂടെ കോട്ടന്‍ തുണി മുറിച്ചെടുത്തത് ഒരു തിരി പോലെയാക്കി കടത്തുക.
കുപ്പിയുടെ ഉള്‍വശത്ത് ഈ തുണിയുടെ ഭാഗം ചുരുട്ടി വെക്കുക. മറുവശം 2-3 ഇഞ്ച് നീളത്തില്‍ കിടക്കണം. കുപ്പിയുടെ മുറിച്ചു മാറ്റിയ അടിവശത്ത് മുക്കാല്‍ ഭാഗത്തോളം വെള്ളം നിറക്കുക.
തുണി തിരി ഇട്ട അടപ്പിന്റെ ഭാഗം താഴേയ്ക്ക് വരുന്ന വിധത്തില്‍ വെള്ളം നിറച്ച അടിഭാഗത്തില്‍ മേല്‍വശം ഇറക്കി വെക്കുക. ഇപ്പോള്‍ തുണി തിരി വെള്ളത്തില്‍ പൂര്‍ണ്ണമായും മുങ്ങി കിടക്കുന്നു എന്നുറപ്പ് വരുത്തുക.
ശേഷം മുകള്‍ വശത്ത് നടീല്‍ മിശ്രിതം നിറച്ച് പത്തുമണി ചെടികള്‍ നടാം. താഴത്തെ ഭാഗത്ത് കിടക്കുന്ന വെള്ളം തുണി തിരിയില്‍ കൂടി ആവശ്യത്തിനു മുകളിലത്തെ ചെടി നട്ട ഭാഗത്തേയ്ക്ക് ആഗിരണം ചെയ്യപെസുകയും ചെടികള്‍ക്ക് ആവശ്യത്തിനു വെള്ളം ലഭിക്കുകയും ചെയ്യും.
ഇങ്ങിനെ നടുമ്പോഴുള്ള പ്രത്യേകത വളരെ കുറച്ചു വെള്ളം മാത്രമേ ചിലവാകുകയുള്ളൂ. അതായത് മാസത്തില്‍ ഒരു തവണ ഒഴിച്ചാല്‍ ധാരാളം മതിയാവും. വെള്ളത്തിന്റെ അളവ് പുറത്തു നിന്ന് കാണുകയും ചെയ്യാം.
വെള്ളത്തില്‍ ലയിക്കുന്ന വളങ്ങള്‍ താഴത്തെ ഭാഗത്ത് ഇട്ടു കൊടുക്കാമെന്നുള്ളതും ഈ രീതിയുടെ സവിശേഷതയാണ്. നടുന്ന വിധം അറിയാന്‍ വീഡിയോ കാണുക. ഇഷ്ടായാല്‍ ഷെയര്‍ ചെയ്യണേ.

No comments