അഡീനിയം ചെടികള്‍ മഴക്കാലത്ത് നശിക്കാതിരിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക
ഏറെ ഭംഗിയുള്ളതും കേരളത്തില്‍ കൂടുതല്‍ വീടുകളിലേയ്ക്ക് എത്തികൊണ്ടിരിക്കുനതുമായ ചെടിയാണ് അഡീനിയം. വര്ഷം മുഴുവനും പൂക്കള്‍ ഉണ്ടാവുമെന്നതും, ബോണ്‍സായ് രീതിയില്‍ വീടിനുള്ളിലും പുറത്തും വളര്‍ത്താമെന്നുള്ളതും അഡീനിയം ചെടികള്‍ക്ക് പ്രചാരം വര്‍ദ്ധിപ്പിക്കുന്നു.
പലരുടെയും അഡീനിയം ചെടികള്‍ കൂടുതലും നശിച്ചു പോകുന്നത് മഴക്കലത്താണ്. ചീയല്‍ ആണ് പ്രധാന രോഗം . ഓര്‍ക്കേണ്ട കാര്യം അഡീനിയം എന്നത് മരുഭൂമി സസ്യങ്ങളുടെ ഇനമാണ് . അതുകൊണ്ട് തന്നെ വെള്ളം വളരെ കുറവ് മാത്രമേ ഇവയ്ക്ക് ആവശ്യമുള്ളു. മഴക്കാലം ആരംഭിക്കുമ്പോള്‍ ആദ്യം ചെയേണ്ട കാര്യം, മഴ നനയാത്ത വിധം അഡീനിയം ചെടികളെ മാറ്റി വെക്കുക എന്നതാണ്.
10 ദിവസത്തില്‍ ഒരിക്കലെങ്കിലും ചുവട്ടിലെ മണ്ണ് പരിശോധിക്കുക . കൂടുതല്‍ ഉണങ്ങിയതായി കാണുന്നുവെങ്കില്‍ ആവശ്യത്തിനു മാത്രം വെള്ളം ഒഴിച്ച് കൊടുക്കുക.വെള്ളം കൂടിപോയാലും വേര് ചീയല്‍ ഉണ്ടാവും .
മഴക്കാലത്ത് ഫംഗസ് രോഗങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. വേരിന്റെയോ തണ്ടിന്റെയോ ഇലകളുടെയോ നിറം മാറുന്നുണ്ടോന്നു ശ്രദ്ധിക്കുക . കൃത്യമായ ഇടവേളകളില്‍ ഫംഗസ് വരാതിരിക്കാനുള്ള മരുന്ന് തണ്ടിലും ഇലകളിലും തളിക്കുനത് വളരെ പ്രധാനമാണ് .
ജൈവ വളങ്ങള്‍, പ്രതേകിച്ച് ചാണകപൊടി , പിണ്ണാക്ക് മുതലായവ മഴക്കാലത്ത് കൊടുക്കതിരിക്കുനതാണ് ഉചിതം . കാരണം ഇവയില്‍ കൂടി ഫംഗസ് ബാധ വരാന്‍ സാധ്യത ഏറെയാണ് . NPK മിശ്രിതം ലായനിയാക്കി തളിച്ച് കൊടുക്കാവുന്നതാണ് .
മഴക്കാലത്ത് പ്രുണിങ്ങും (മുറിച്ചുവിടല്‍ ) ചെയ്യാതിരിക്കുന്നതാണ് നല്ലത്. കാരണം മുറിച്ചിടത്ത് ചീയല്‍ വരാന്‍ സാധ്യത ഉണ്ട് . മഴക്കാലം കഴിഞ്ഞു മഞ്ഞു കാലത്തിനു മുന്പായി മുറിച്ചു വിടാവുന്നതാണ്. മുറിഞ്ഞിടത്ത് വെള്ളം വീഴാതെ നോക്കണം . ആന്റി ഫംഗല്‍ പേസ്റ്റ് ഉണ്ടെങ്കില്‍ മുറിവില്‍ പുരട്ടുന്നതും നല്ലതാണ്.
ഏതെങ്കിലും ഭാഗത്ത് ചീയല്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ തന്നെ വൃത്തിയുള്ള കത്തി കൊണ്ട് മുറിച്ചു മാറ്റി ആന്റി ഫംഗല്‍ പേസ്റ്റ് പുരട്ടി, വെയില്‍ കൊള്ളുന്ന സ്ഥലത്ത് വെക്കേണ്ടതാണ്.
കൂടുതല്‍ ചെടി വിശേഷങ്ങള്‍ക്കായി ഫോളോ ചെയ്യുക . നന്ദി

No comments