റോസാ ചെടി നിറയെ പൂക്കള്‍ പിടിക്കുവാനുള്ള ടിപ്സ്
ദാ, ഈ കാര്യങ്ങള്‍ ഒന്ന് ഓര്‍മ്മയില്‍ വച്ചോളൂ. ഒന്നാമതായി നല്ലതുപോലെ സൂര്യപ്രകാശം കിട്ടുന്ന സ്ഥലങ്ങളില്‍ വേണം റോസ് ചെടികള്‍ നടുവാന്‍.അതുപോലെ തന്നെ ചെടിച്ചട്ടികളില്‍ നടുന്നവയ്ക്ക് എല്ലാ ദിവസവും ആവശ്യമായ തോതില്‍ വെള്ളം ലഭിക്കണം.
രണ്ടാമതായി ചെയേണ്ട കാര്യമാണ് പ്രൂണിംഗ്. അതായത് ഒരു സെറ്റ് പൂക്കള്‍ കഴിഞ്ഞാലുടനെ ശിഖരങ്ങള്‍ മുറിച്ചു വിടുക. അതില്‍ നിന്നും നിരവധി പുതിയ ശിഖരങ്ങള്‍ ഉണ്ടായി അതിലെല്ലാം പൂക്കള്‍ ഇടും.
ഓര്‍ക്കേണ്ട കാര്യം ഒരു തണ്ടില്‍ ഒരു സെറ്റ് പൂക്കള്‍ ഇട്ടു കഴിഞ്ഞാല്‍ പിന്നെ അതില്‍ ഒന്നോ രണ്ടോ പൂക്കള്‍ ഇട്ടു കമ്പ് മുരടിച്ചു പോകും. അതുകൊണ്ടാണ് കമ്പ് മുറിച്ചുവിടണം എന്ന് പറയുന്നത്.
വളമായി എല്ലുപൊടി തീര്‍ച്ചയായും കൊടുക്കണം. റോസ് ചെടി പുഷ്പിക്കാന്‍ ഏറ്റവും നല്ലതാണു എല്ലുപൊടി. അതിന്റെ കൂടെ അത്രത്തോളം തന്നെ വേപ്പിന്‍ പിണ്ണാക്കും ചേര്‍ക്കുക. രോഗങ്ങള്‍ വരാതിരിക്കുവാന്‍ നല്ലതാണ്.
അതുകൂടാതെ ഒരു സ്പൂണ്‍ NPK 18:18:18 കൂടെ ചേര്‍ക്കുക. ചെടിയുടെ വളര്‍ച്ച അനുസരിച്ച് ഒരു ചെടിയുടെ ചുവട്ടില്‍ NPK യും, എല്ലുപൊടിയും, വേപ്പിന്‍ പിണ്ണാക്കും കൂട്ടി ഇളക്കിയ മിശ്രിതം ഓരോ പിടി വീതം 20 ദിവസം കൂടുമ്പോള്‍ നല്‍കണം
ഇത്രയും കാര്യങ്ങള്‍ കൃത്യമായി പാലിച്ചാല്‍ എല്ലാ ദിവസവും പത്തില്‍ കൂടുതല്‍ പൂക്കള്‍ ഒരു റോസ് ചെടിയില്‍ തന്നെ ഉണ്ടാവും. മഴക്കാലത്ത് വെള്ളം കെട്ടി കിടക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക.
Good for others
ReplyDeleteIt is an helpfull
ReplyDelete