Latest Updates

കര്‍ഷകര്‍ക്ക് ഈടില്ലാതെ 1.6 ലക്ഷം രൂപ വായ്പ നല്‍കുന്നു. ഷെയര്‍ ചെയ്ത് പരമാവധി കര്‍ഷകരിലേയ്ക്കെത്തികുക.



ക്ഷീര കര്‍ഷകര്‍ക്ക് 1.6 ലക്ഷം രൂപവരെ യാതൊരു വിധ ഈടും നല്‍കാതെ വായ്പയായി ലഭിക്കുന്നു. മറ്റു കാര്‍ഷിക ആവശ്യങ്ങള്‍ക്കും വായ്പ ഉപയോഗപ്പെടുത്താം.

ക്ഷീരകര്‍ഷകര്‍ക്ക് പ്രവര്‍ത്തന മൂലധനം വര്‍ധിപ്പിക്കാനും പാലുല്പാദനം കൂട്ടുവാനും ലക്ഷ്യമിട്ടുള്ളതാണ് പ്രസ്തുത പദ്ധതി. മറ്റു കൃഷികളും ചെയ്യുന്നവര്‍ക്ക് പരമാവധി 3 ലക്ഷം രൂപവരെ വായ്പയായി ലഭിക്കും.

ഇതില്‍ രണ്ടു ലക്ഷം രൂപ വരെ പരമാവധി കുറഞ്ഞ പലിശ നിരക്ക് മാത്രമാണുള്ളത്. നിബന്ധനകള്‍ക്ക് വിധേയമായി 5 % വരെ പലിശ സബ്സിഡി ആയി ലഭിക്കുന്ന പദ്ധതികളും കേന്ദ്ര -  സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കിവരുന്നു.

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്‌ ഉള്ളവര്‍ക്കാണ് ഇത്തരത്തിലുള്ള വായ്പകള്‍ ലഭിക്കുക. കിസാന്‍ ക്രെഡിറ്റ്‌ കാര്‍ഡിനുള്ള അപേക്ഷ ഫോര്മുകള്‍ ക്ഷീര വികസന യുണിറ്റുകള്‍, സംഘങ്ങള്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്.

ഗുണഭോക്താക്കള്‍ പ്രതിമാസ തിരിച്ചടവ് ഉറപ്പാക്കേണ്ടതാണ്. പരിധിയുടെ ഉള്ളില്‍ എത്ര പ്രാവിശ്യം വേണമെങ്കിലും പണമെടുക്കുവാനും തിരിച്ചടക്കുവാനും സാധിക്കും.

കേരള സംസ്ഥാന ക്ഷീര വികസന വകുപ്പിന്റെ വെബ്‌സൈറ്റിലാണ് കിസാന്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ സംബന്ധിച്ചുള്ള പൊതു മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.
 
പ്രസ്തുത വായ്പയെപറ്റി കൂടുതല്‍ അറിയുവാന്‍ അടുത്തുള്ള വാണിജ്യ, സഹകരണ ബാങ്കുമായോ, ക്ഷീര വികസനവകുപ്പ് ഓഫീസുമായോ ബന്ധപ്പെടുക.


No comments