Latest Updates

സീനിയ നടീല്‍ രീതിയും പരിചരണവും


പൂന്തോട്ടത്തിനു കൂടുതല്‍ ഭംഗി നല്‍കുന്ന ചെടികളാണ് സീനിയ. ചെടിച്ചട്ടികളിലും ഗ്രോ ബാഗിലും വെക്കുന്നതിലും നല്ലത് നേരിട്ട് മണ്ണില്‍ നടുന്നതാണ്.

സീനിയയുടെ വേരുകള്‍ കൂടുതലും വശങ്ങളിലേയ്ക്ക് പടരുന്നവയാണ്. വളര്‍ന്നു തുടങ്ങിയ ചെടികള്‍ക്ക് താങ്ങ് കമ്പ് നാട്ടികൊടുക്കേണ്ടതാണ്. വെള്ളം കെട്ടി നില്‍ക്കാത്ത സ്ഥലങ്ങള്‍ വേണം നടാനായി തിരഞ്ഞെടുക്കാന്‍.

അതുപോലെ തന്നെ സൂര്യപ്രകാശം നല്ലതുപോലെ ആവശ്യമുള്ള ചെടിയാണ് സീനിയ. നടുമ്പോള്‍ ഉണങ്ങിയ ചാണകപോടി മണ്ണില്‍ ചേര്‍ത്ത് കൊടുക്കണം.

നട്ടതിനു ശേഷം ചുവട്ടില്‍ പുതയിട്ട് കൊടുക്കുനത് നല്ലതാണ്. വളര്‍ന്നു തുടങ്ങുമ്പോള്‍ എല്ലുപൊടി ചേര്‍ത്ത് കൊടുക്കാം. ഒരു മാസം കഴിയുമ്പോള്‍ തന്നെ പൂക്കള്‍ വിരിയാന്‍ തുടങ്ങും. 

എല്ലാ ദിവസവും നനച്ചു കൊടുക്കണം. വാട്ടരോഗത്തെ പ്രധിരോധിക്കുവാന്‍ സ്യുടോമോണസ് ലായനി തളിക്കാം. മീലി ബഗ്സ് ആക്രമണം ഉണ്ടായാല്‍ സോപ്പ് ലായനി തളിച്ച് കൊടുക്കുക. 

പുഴുക്കള്‍ കാണുന്ന ഇലകള്‍ പറിച്ചു തീയിട്ടു നശിപിച്ചു കളയുക. നടീലിന്റെ കൂടുതല്‍ വിശേഷങ്ങള്‍ അറിയുവാന്‍ വീഡിയോ കാണുക.

No comments