ഒരു ചെമ്പരത്തിയില്‍ പല കളര്‍ പൂക്കള്‍ പിടിപ്പിക്കുന്ന രീതി കാണാം
എന്നാല്‍ ഒരു ചെമ്പരത്തിയില്‍ തന്നെ പല കളറുകള്‍ ഉണ്ടായാലോ ? കാണാന്‍ സൂപ്പറല്ലേ. വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ ഇത് ഉണ്ടാക്കി എടുക്കാം.
ഇതിനായിട്ട് ഗ്രഫ്റ്റിംഗ് വിദ്യയാണ് ഉപയോഗിക്കുന്നത്. നല്ല ആരോഗ്യത്തോടെ വളരുന്ന ചെമ്പരത്തി ചെടികള്‍ വേണം മാതൃചെടിയായി തിരഞ്ഞെടുക്കുവാന്‍.
ഒരടി പൊക്കത്തില്‍ ഈ ചെടി മുറിച്ചു മാറ്റുക. ഗ്രാഫ്റ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത് ഏത് കളര്‍ ആണോ, അതിന്റെ ആരോഗ്യമുള്ള കമ്പ് ഒരടി നീളത്തില്‍ മുറിച്ചെടുക്കുക.
ഒരു വശം ത്രികോണാകൃതിയില്‍ കൂര്‍മിച്ച് എടുക്കണം. അതിനു ആനുപാതികമായ വലിപ്പത്തില്‍ മാതൃ ചെടിയുടെ തൊലി മെല്ലെ മുറിച്ചു ഇളക്കുക.അതിലേയ്ക്ക് കൂര്‍മിച്ച കമ്പ് ഇറക്കി ഉറപ്പിക്കുക.
മാതൃ ചെടിയുടെ വണ്ണത്തിനനുസരിച്ചു എത്ര കളറുകള്‍ എന്ന് തീരുമാനിക്കാം. കമ്പുകള്‍ ഉറപ്പിച്ചതിനു ശേഷം മുറുക്കെ കെട്ടി ഉറപ്പിച്ചു പ്ലാസ്റ്റിക് കൊണ്ട് പൊതിയുക.
ഗ്രാഫ്റ്റ് ചെയ്ത കമ്പുകള്‍ മൂടി ഒരു പ്ലാസ്റ്റിക് കവര്‍ ഇടുക. ഗ്രഫ്റിംഗ് വിജയിച്ചാല്‍ ഏകദേശം പത്തു ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ നാമ്പുകള്‍ വരും. ഏതെങ്കിലും കമ്പ് ഉണങ്ങി പോയാല്‍ അതെടുത്തു മാറ്റണം.
ഈ പുതിയ കമ്പുകള്‍ ഏതൊക്കെ കളറാണോ ആ കളറുകളില്‍ എല്ലാം തുടര്‍ദിവസങ്ങളില്‍ പൂക്കള്‍ ഉണ്ടാവും. ചെയ്യുന്ന രീതി കാണുവാന്‍ വീഡിയോ കാണുക.

No comments