കാല്‍മുട്ട് വേദന, ഉപ്പൂറ്റി വേദന ഉള്ളവര്‍ക്ക് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഔഷധസസ്യം
വളരെ ഏറെ ഔഷധ ഗുണങ്ങള്‍ ഉള്ള ചെടിയാണ് എരുക്ക്. പ്രത്യേകിച്ച് കാല്‍മുട്ട് വേദന, ഉപ്പൂറ്റി വേദന ഉള്ളവര്‍ക്ക് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണിത്.
വാത രോഗമുള്ളവര്‍ക്കും ഏറെ പ്രയോജനം ചെയ്യുന്ന ചെടിയാണ് എരുക്ക്. എരുക്കിന്റെ ഇലകൊണ്ട് കിഴി ഉണ്ടാക്കി ചെറു ചൂടാക്കി വേദന തോന്നുന്ന ഭാഗങ്ങളില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ തിരുമിയാല്‍ വേദനയ്ക്ക് ശമനം കിട്ടുന്നതാണ്.
എരിക്കിന്‍ ഇല അടര്‍ത്തുമ്പോള്‍ വരുന്ന പാല്‍ പൊള്ളല്‍ സ്വഭാവം ഉള്ളതാണ്.
അരിമ്പാറ ഉള്ളവര്‍ അത് കളയാനായി ഈ പാല്‍ തേക്കാറുണ്ട്.
ആണി രോഗമുള്ളവരും എരുക്ക് ഉപയോഗിക്കാറുണ്ട്. ഇല അരിഞ്ഞ് ചെറുകിഴിയുണ്ടാക്കി നറുനെയ്യില്‍ ചൂടാക്കി പിടിക്കാറാണ് സാദാരണ ചെയ്യുനത്.
ഉപ്പൂറ്റി വേദന, കാല്‍ മുട്ട് വേദന ഉള്ളവര്‍ എരുക്കില കിഴിയാക്കി കുഴമ്പ് അല്ലങ്കില്‍ എണ്ണയില്‍ വെച്ച് ചൂടാക്കി ആറിയതിനു ശേഷം ചെറു ചൂടോടെ 15 ദിവസം പിടിച്ചാല്‍ വേദനയ്ക്ക് ശമനം കിട്ടുനതാണ്.
എല്ലാവിധ ത്വക് രോഗങ്ങള്‍ക്കും വിഷ ചികിത്സക്കായും എരുക്ക് ഉപയോഗിക്കുന്നു. നിങ്ങളുടെ കൃഷി ഭൂമിയില്‍ ഒരു എരുക്കിന്റെ ചെടി വളര്‍ത്തുനത് ഉചിതമാവും .എരുക്കിന്റെ തണ്ട് കുഴിച്ചിട്ട് പുനരുത്പാദിപ്പിക്കാം

No comments