പൊട്ടിയ ടൈല്‍സ് കൊണ്ട് ഇങ്ങിനെയും ഒരു ഉപകാരമുണ്ട് .
മിക്കവരുടെയും വീടുകളില്‍ ടൈല്‍സ് പൊട്ടിയതിന്റെ ഉപേക്ഷിച്ച കഷണങ്ങള്‍ ഉണ്ടാവും.
ഇതുകൊണ്ട് ഒരു ചെടിച്ചട്ടി ഉണ്ടാക്കാം. ഇതിനായി സിമന്റും ആവശ്യമാണ്. വീഡിയോയില്‍ കാണുന്ന പോലെ പഴയ പ്ലാസ്റ്റിക് ബക്കറ്റോ ചെടിച്ചട്ടിയിലോ മണ്ണ് കുഴച്ച് നിറച്ച് ഒരു മോള്‍ഡ് ഉണ്ടാക്കുക.
ഇതിനു മുകളില്‍ സിമന്റു കലക്കി ഒഴിച്ചതിനു ശേഷം ചാന്ത് തേച്ചു പിടിപ്പിക്കുക. ഇതിനു പുറമേ പൊട്ടിയ ടൈല്‍സ് കഷണങ്ങള്‍ പതിപ്പിക്കുക.
നന്നായി ഉണങ്ങിയതിനു ശേഷം ഇത് വൃത്തിയാക്കി എടുക്കാം. കുറച്ചു ദിവസം നല്ലതുപോലെ നനച്ചുകൊടുത്തു നല്ല ഉറപ്പ് വന്നതിനു ശേഷം നടീല്‍ മിശ്രിതം നിറച്ച് മനോഹരമായ ചെടികള്‍ നട്ട് പിടിപ്പിക്കാം.
സിറ്റ് ഔട്ടിലും ബാല്‍ക്കണിയിലുമൊക്കെ ഈ ടൈല്‍സ് ചെടിച്ചട്ടി വെച്ചാല് ആകര്‍ഷകമാവും. ഇതുണ്ടാക്കുന്ന വിധം വീഡിയോ ആയി കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/FKxVjEqB6K88NAvz1Le6c3

No comments