Latest Updates

നേഴ്സറിക്കാരുടെ പഴവര്‍ഗ്ഗ തൈ വില്പന ചതിയോ ? ലക്ഷങ്ങള്‍ നഷ്ടമായെന്ന് കര്‍ഷകന്‍

ഫലവൃക്ഷ തൈ വാങ്ങുവാന്‍ ഉദ്ദേശിക്കുന്നവര്‍ തീര്‍ച്ചയായും ഈ പോസ്റ്റ്‌ പൂര്‍ണ്ണമായും വായിക്കുക. ഷെയര്‍ ചെയ്യുക. നേഴ്സറിക്കാരുടെ മോഹന വാഗ്ദാനങ്ങളും പരസ്യങ്ങളും വിശ്വസിച്ചു ലക്ഷകണക്കിന് രൂപ നഷ്ടം വന്നു എന്നാണ് ഒരു കര്‍ഷകന്‍ പുറത്തു വിട്ട വീഡിയോയില്‍ പറയുന്നത്.

കേരളത്തില്‍ എവിടെ യാത്ര ചെയ്താലും വഴിയരുകില്‍ പോലും തൈ വില്പന തകൃതിയായി നടക്കുന്നത് കാണാം.

ഒരു വര്ഷം കൊണ്ടും രണ്ടു വര്ഷം കൊണ്ടുമൊക്കെ കായ്ക്കും എന്ന് പറഞ്ഞാണ് കൂടുതലും പരസ്യങ്ങള്‍. പിന്‍ബലമായി നിറയെ കായ്ച്ചു കിടക്കുന്ന ഒരു ഗൂഗിള്‍ ഫോട്ടോയും ഫ്ലെക്സില്‍ ഉണ്ടാവും.

എന്നാല്‍ ഇങ്ങിനെ കായ്ച്ചു കിടക്കുന്നത് ഏതു രാജ്യത്താണ് എന്ന് വില്‍ക്കുന്നവര്‍ക്ക് പോലും അറിയുന്നുണ്ടാവില്ല. ഓരോ കാലാവസ്ഥയ്ക്കും അനുസരിച്ചാണ് പഴവര്‍ഗ്ഗങ്ങള്‍ ഉണ്ടാവുന്നത്.

കൂടുതല്‍ പോസ്റ്റുകള്‍ മൊബൈലില്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/FrGWGMnT2p67hOAStzY0Vy

കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുസരിച്ച് വളര്‍ന്നു കായ്ക്കുന്ന പഴവര്‍ഗ്ഗങ്ങള്‍ ഏതെന്നു മനസ്സിലക്കിയിട്ട് വേണം തൈകള്‍ വാങ്ങുവാന്‍. തണുപ്പ് കാലാവസ്ഥയുള്ള ഊട്ടിയിലും കാശ്മീരിലും കായ്ക്കുന്ന ആപ്പിള്‍ തൈകള്‍ പോലും ചൂട് കാലാവസ്ഥയുള്ള കേരളത്തില്‍ കായ്ക്കും എന്ന് പറഞ്ഞ് ലക്ഷങ്ങളുടെ കച്ചവടം നടക്കുന്നുണ്ട്.

ഇത് വളരുമോ കായ്ക്കുമോ എന്നറിയാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും എന്നതിനാല്‍ പിന്നീട് ആരും ഇതിനു പുറകെ പോവാറില്ല. പറ്റിക്കപ്പെട്ടു എന്ന് തിരിച്ചറിയുന്നവര്‍ ഇതൊക്കെ വെട്ടി കളയും.

ഇതുപോലെ കേരളത്തില്‍ അനുയോജ്യമല്ലാത്ത നിരവധി ഫലവൃക്ഷ തൈകളുടെ വില്പന കേരളത്തില്‍ വ്യാപകമാണ്.

പണ്ട് കേരളത്തില്‍ മാഞ്ചിയം കൃഷി വ്യാപകമായിരുന്നു. എന്നാല്‍ കോടികളുടെ തൈ കച്ചവടം നടന്ന മാഞ്ചിയം കൃഷി ഇപ്പോള്‍ കേരളത്തില്‍ വിരളമാണ്. അതുപോലെ തന്നെയാണ് പല ഫലവൃക്ഷങ്ങളുടെ വില്പനയും എന്നാണ് ആരോപണങ്ങള്‍.

അതുപോലെ തന്നെ കായ്ക്കുന്ന പഴ വര്‍ഗ്ഗങ്ങള്‍ നിരവധി ഉണ്ട്. എന്നാല്‍ വില്പനക്കാര്‍ പറയുന്ന പോലുള്ള രുചിയോ ഗുണമോ പല പഴങ്ങള്‍ക്കും ഇല്ല എന്നും കര്‍ഷകര്‍ പറയുന്നു.

പലരും വലിയ റബര്‍ തോട്ടങ്ങള്‍ വെട്ടിമാറ്റി അവിടെ ഫലവൃക്ഷ തോട്ടങ്ങള്‍ ആക്കുന്നുണ്ട്. എന്നാല്‍ പഴവര്‍ഗ്ഗം ഏതൊക്കെ വേണം എന്ന് കൃത്യമായി പഠിച്ചതിനു ശേഷം മാത്രമേ ഇതിലേയ്ക്ക് ഇറങ്ങാവു എന്നാണ് അനുഭവസ്ഥനായ കര്‍ഷകന്‍ തന്റെ വീഡിയോയിലൂടെ പറയുന്നത്.

എന്നാല്‍ റംമ്പുട്ടന്‍ പോലുള്ള പഴവര്‍ഗ്ഗ കൃഷി ഈ ആരോപണങ്ങള്‍ക്ക് വിരുദ്ധമാണ്. വലിയ തോതില്‍ റംമ്പുട്ടന്‍ കൃഷി നടത്തിയവര്‍ക്ക് ലക്ഷങ്ങളുടെ വിറ്റുവരവ് ലാഭം ഒരു വര്ഷം കിട്ടുന്നുണ്ടെന്നുണ്ടെന്നും കര്‍ഷകര്‍ പറയുന്നു.

കൃത്യമായ വിവരങ്ങള്‍ വാങ്ങുന്നവര്‍ക്ക് പറഞ്ഞ് കൊടുത്തു തട്ടിപ്പുകള്‍ നടത്താത്ത നിരവധി നേഴ്സറികളും കേരളത്തില്‍ ഉണ്ട്. പുതിയതായി വരുന്ന പല ഫല വൃക്ഷങ്ങളും കേരളത്തിനു അനുയോജ്യമാണോ എന്ന് മനസിലാക്കുവാന്‍ വര്‍ഷങ്ങള്‍ എടുക്കും എന്ന കാര്യവും ഇതിനു മറു വശമാണ്.

ഷുഗര്‍, കൊളസ്ട്രോള്‍ ഒക്കെ കുറയ്ക്കുമെന്നൊക്കെ പറഞ്ഞു വില്പന നടത്തുന്ന പല തതൈകളും തട്ടിപ്പ് ആണെന്ന് ഈ കര്‍ഷകന്‍ പറയുന്നു. കാശു നഷ്ടം മാത്രമല്ല വര്‍ഷങ്ങളുടെ അധ്വാനവും കൂടിയാണ് നഷ്ട്ടമാവുന്നത് എന്ന് ഈ കര്‍ഷകന്‍ പറഞ്ഞ് വെക്കുന്നു.

വീഡിയോയുടെ പൂര്‍ണ്ണ രൂപം കാണാം

No comments