മഴക്കാലത്ത് ചെടികള്‍ നശിക്കാതിരിക്കാന്‍ ഈ പരിചരണങ്ങള്‍ ഉറപ്പാക്കുക.
ചെടികള്‍ കൂടുതലും നശിച്ചു പോവുന്നത് മഴക്കാലത്താണ്. മഴവെള്ളം കെട്ടി കിടന്നു വേരുകള്‍ അഴുകിയും ഫംഗസ് പോലുള്ളവയുടെ ആക്രമണവും കൂടുതല്‍ അളവില്‍ വെള്ളം ലഭിക്കുന്നതുമെല്ലാം ചെടികള്‍ നശിക്കാന്‍ കാരണമാവും.
ഇതില്‍ ആദ്യം നമ്മള്‍ മനസ്സിലാക്കേണ്ടത് ഏതൊക്കെ ചെടികള്‍ക്കാണ് മഴവെള്ളം ദോഷം ഉണ്ടാക്കുക എന്നതാണ്.
അദീനിയം, കാക്ടസ് പോലുള്ള ചെടികള്‍ വെള്ളം കുറച്ചു ആവശ്യമുള്ളവയാണ്. മഴ നനഞ്ഞാല്‍ ഇവ നശിച്ചു പോകുവാന്‍ സാധ്യത കൂടുതല്‍ ആണ്. അതിനാല്‍ തന്നെ ഇവയെ മഴവെള്ളം കൂടുതല്‍ കിട്ടുന്ന സ്ഥലത്ത് നിന്നും മാറ്റി വെക്കണം.
സൂര്യപ്രകാശം കിട്ടുന്ന സ്ഥലങ്ങളില്‍ വേണം ഇവ മാറ്റി വെക്കുവാന്‍. ഗ്രീന്‍ നെറ്റ് മുകളില്‍ കെട്ടികൊടുക്കുനത് മഴവെള്ളം കുറയ്ക്കാനും സൂര്യപ്രകാശം ലഭിക്കുവാനും നല്ലതാണ്.
ഗ്രീന്‍ നെറ്റ് വില കുറവില്‍ ഓണ്‍ലൈന്‍ ആയി വാങ്ങുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ചെടി ചട്ടികളില്‍ വെള്ളം കെട്ടികിടക്കതിരിക്കാന്‍ ചട്ടി നിറയുന്ന രീതിയില്‍ മണ്ണ് ഇട്ടു കൊടുക്കാം. അതുപോലെ തന്നെ വെള്ളം വാര്‍ന്നു പോവാനുള്ള ദ്വാരങ്ങളില്‍ കൂടി വെള്ളം പോവുന്നുണ്ടോ എന്നുറപ്പ് വരുത്തുക.
ചെടിച്ചട്ടിയുടെ താഴെ ട്രേ വച്ചിട്ടുണ്ടെങ്കില്‍ അതിലെ വെള്ളം യഥാസമയം മാറ്റി കൊടുക്കേണ്ടതാണ്.
മഴവെള്ളം കെട്ടി കിടക്കുന്ന സ്ഥലങ്ങളില്‍ ഉള്ള ചെടികളുടെ ചുവട്ടിലെ ഇലകളും കമ്പുകളും കോതി കൊടുക്കാം. അതുപോലെ തന്നെ പ്രൂണിംഗ് ആവശ്യമുള്ള ചെടികള്‍ ഈ സമയം ചെയ്തു കൊടുക്കുക.
കൂടുതല്‍ മഴക്കാല പരിചരണങ്ങള്‍ വീഡിയോ ആയി കാണാം.

No comments