Latest Updates

തെങ്ങില്‍ ചെല്ലി കുത്തി നശിക്കാതിരിക്കാന്‍ ഇത് വാങ്ങി വെച്ചാല്‍ മതി... 100% വിജയം

കേരളത്തിൽ ഇപ്പോൾ തെങ്ങ് കർഷകർ  അനുഭവിക്കുന്ന ഒരു പ്രശ്നമാണ്  തെങ്ങുകൾ മുഴുവൻ ചെല്ലി കുത്തി നശിച്ചു പോകുന്നത്.  എന്നാൽ ഈ ഒരു പ്രശ്നത്തെ പൂർണമായിട്ടും പരിഹരിക്കുന്ന മാർഗമാണ് ഇവിടെ പറയുന്നത്.

പ്രധാനമായും രണ്ട് തരത്തിലുള്ള ചെല്ലികളാണ് തെങ്ങിനെ കുത്തി നശിപ്പിക്കുന്നത്. ഒന്നാമതായി ചുവന്ന നിറത്തിൽ കാണപ്പെടുന്ന ചെമ്പൻ ചെല്ലി എന്നറിയപ്പെടുന്നത്. രണ്ടാമത്തേത് കറുത്ത നിറത്തിലുള്ള വലിപ്പമേറിയ കൊമ്പൻ ചെല്ലികൾ.

പണ്ടുകാലങ്ങളിൽ കേരളത്തിൽ ഉണ്ടായിരുന്ന കൊന്ന തെങ്ങുകളെക്കാൾ പുതുതായിട്ട് വരുന്ന സങ്കരയിനം തെങ്ങുകളിലാണ് ചെല്ലികളുടെ ആക്രമണം കൂടുതലായിട്ട് ഉണ്ടാവുന്നത്. അതിന് കാരണം ഈ തെങ്ങുകളുടെ പുതിയ നാമ്പുകൾക്ക് മധുരം കൂടുതലായിരിക്കും എന്നതാണ്.

ഇങ്ങനെയുള്ള തെങ്ങുകളിലേക്ക് വളരെ ദൂരെ നിന്ന് പോലും ചെല്ലികൾ ആകർഷിക്കപ്പെടുകയും ഈ തെങ്ങിൻറെ കൂമ്പിൽ കയറിയിരുന്നു മധുരമുള്ള ഭാഗം മുഴുവൻ തുരന്ന് തിന്നു തീർക്കുകയും ചെയ്യും. തല്‍ഫലമായി കൂമ്പ് ഒടിഞ്ഞു താഴെ വരികയും പുതിയ ഓലകൾ വരാതാവുകയും ക്രമേണ തെങ്ങ് പൂർണമായിട്ട് നശിക്കുകയും ചെയ്യുന്നു.

ഇതിനെ പ്രതിരോധിക്കാൻ നമ്മൾ ചെയ്തുവരുന്നത് തെങ്ങിന് കവിളില്‍ വലയിടുക, വേപ്പിൻ പിണ്ണാക്ക് തെങ്ങിൻറെ കവിളിൽ തടവിട്ടു കൊടുക്കുക അല്ലെങ്കിൽ വിപണിയിൽ കിട്ടുന്ന മരുന്നുകൾ തെങ്ങിൻറെ ഓലയുടെ ഇടയിൽ ഇട്ടു കൊടുക്കുക എന്നതാണ്. എന്നാൽ ഈ കാര്യങ്ങളൊന്നും ഉയരമുള്ള പെങ്ങളിൽ പ്രായോഗികമല്ല .

ഒരു തെങ്ങിന്റെയും മുകളിൽ കയറാതെ ചുവട്ടിൽ നിന്ന് തന്നെ ചെല്ലികളെ പിടിക്കാനുള്ള നൂതന സാങ്കേതിക വിദ്യകൾക്ക് ഇപ്പോള്‍  പ്രചാരം ഏറിയിട്ടുണ്ട്. അതിനെയാണ് ചെല്ലി കെണികൾ എന്ന് പറയുന്നത്. പച്ചക്കറിത്തോട്ടങ്ങളിൽ ഫിറോമോൺ ട്രാപ്പ് സ്ഥാപിക്കുന്നത് ഒരുപാട് ആൾക്കാർക്ക് അറിവുള്ളതായിരിക്കും. അതുപോലെ തന്നെ ചെല്ലികളെ പിടിക്കുവാനും ഇപ്പോൾ പുതിയ ഹോർമോൺ അടങ്ങിയ ട്രാപ്പുകൾ വിപണിയിൽ ഇറങ്ങിയിട്ടുണ്ട്.

ഈ ട്രാപ്പുകൾക്ക് രണ്ട് ഭാഗങ്ങളാണ് ഉള്ളത്. ചെല്ലികൾ വന്നു വീഴുവാനുള്ള പ്ലാസ്റ്റിക് പാത്രവും, ചെല്ലുകളെ ആകർഷിക്കുന്ന ലൂറും. പ്രത്യേകം ഓർക്കേണ്ട കാര്യം ചെമ്പൻ ചെല്ലിക്കും കൊമ്പൻ ചെല്ലിക്കും വെവേറെ ലുറുകളാണ്. ഇതിപ്പോൾ കേരളത്തിലെ പ്രധാന പട്ടണങ്ങളിലെ കാർഷിക കടകളിൽ ഒക്കെ വന്നു തുടങ്ങിയിട്ടുണ്ട്.

ഓൺലൈനായും ഇത് വാങ്ങുവാൻ ലഭിക്കും. ചെമ്പൻചൊല്ലിയുടെ ട്രാപ്പ് വാങ്ങുവാൻ ആയിട്ട് ഇവിടെ ക്ലിക്ക് ചെയ്യുക

 

കൊമ്പൻ ചെല്ലിയുടെ ട്രാപ്പ് വാങ്ങുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആദ്യതവണ വാങ്ങുമ്പോൾ ഈ ട്രാപ്പും ലൂറും കൂടെ ഒരുമിച്ചാണ് വാങ്ങേണ്ടത്. പിന്നീട് ലൂര്‍ മാത്രം വാങ്ങിയാല്‍ മതിയാവും. ഈ പ്ലാസ്റ്റിക് ട്രാപ്പുകൾ വളരെ വർഷങ്ങൾ നിലനിൽക്കുന്നവയാണ്. എന്നാൽ ഒരു ലൂറിന്റെ കാലാവധി പരമാവധി നാലു മാസമാണ് . ഈ ലൂറിൽ അടങ്ങിയിരിക്കുന്ന ഹോർമോണിന്റെ മണം പിടിച്ചാണ് ചെല്ലികൾ ഈ ട്രാപ്പിലേക്ക് വരുന്നത്.

പ്ലാസ്റ്റിക് പാത്രത്തിനുള്ളിൽ വെള്ളം ഒഴിച്ച് വേണം വെക്കേണ്ടത്. മണം പിടിച്ച് എത്തുന്ന  ചെല്ലികൾ കൂട്ടത്തോടെ ഈ പാത്രത്തിനുള്ളിലെ വെള്ളത്തിലേക്ക് വന്നു വീഴുകയാണ് ചെയ്യുന്നത്. അവിടെനിന്നും ഇതിന് പുറത്തേക്ക് രക്ഷപ്പെടാൻ ആവില്ല.

ആഴ്ചയിൽ ഒന്നു വീതം ഈ വെള്ളത്തിൽ വീണു കിടക്കുന്ന ചെല്ലികളെ പുറത്തെടുത്ത് നശിപ്പിച്ചു കളയേണ്ടതാണ്. ശേഷം പുതിയ വെള്ളമൊഴിച്ച് വീണ്ടും ട്രാപ്പ് സ്ഥാപിക്കുക. ഈ വെള്ളത്തിനുള്ളിലേക്ക് ചെറിയ ശർക്കരയുടെ  പീസും ഇളം തേങ്ങയുടെ ചെറിയ കൊത്തുകളും ഇട്ടുകൊടുക്കുന്നത് വളരെയേറെ ഫലപ്രദമായിട്ട് കാണുന്നുണ്ട്. ഇതും ചെല്ലുകളെ ആകർഷിക്കാൻ സഹായകരമാണ്.

ഓരോ ആഴ്ചയിലും ഏകദേശം പത്തോളം ചെല്ലികൾ ഇങ്ങനെയുള്ള ട്രാപുകളിൽ വന്നു വീഴാറുണ്ട്. ഒരു ലൂര്‍ കാലാവധി തീർന്നു എന്ന് ഏകദേശം മനസ്സിലാകുമ്പോൾ പുതിയ ലൂർ വാങ്ങി ട്രാപ്പിനുള്ളിൽ സ്ഥാപിക്കേണ്ടതാണ്. 

പ്രത്യേകം ഓർക്കേണ്ട കാര്യം കൊമ്പൻ ചെല്ലിയുടെയും ചെമ്പൻ ചെല്ലിയുടെയും  ലൂറുകൾ ഒരുമിച്ച് വയ്ക്കാതിരിക്കുക. തോട്ടത്തിലെ രണ്ടു വ്യത്യസ്ത ഭാഗങ്ങളിലായിട്ട് ഇവ രണ്ടും സ്ഥാപിക്കുക. ഏകദേശം അമ്പതോളം തെങ്ങുകൾ നിൽക്കുന്ന ഒരു സ്ഥലത്ത് ഒരു ട്രാപ്പ് സ്ഥാപിച്ചാൽ മതിയാവും. ചെല്ലി കുത്തുന്ന തെങ്ങുകളാണ് നിങ്ങളുടെ വീട്ടിൽ ഉള്ളതെങ്കിൽ ഈ ഒരു ട്രാപ്പ് സ്ഥാപിച്ചു കഴിഞ്ഞാൽ ചെല്ലികൾ ഈ ട്രാപ്പിനുള്ളിലേക്ക് വരികയും വെള്ളത്തിൽ വീണ് ചാവുകയും ചെയ്യും.

ഏകദേശം മൂന്നു മാസങ്ങൾ കൊണ്ടുതന്നെ ഈ തെങ്ങുകളിൽ ഒക്കെ പൂർണമായിട്ടും ആരോഗ്യമുള്ള പുതിയ തെങ്ങോലകൾ വരുന്നതായി കാണാം. ഈ ട്രാപ്പുകൾ സ്ഥിരമായിട്ട് വാങ്ങി വയ്ക്കുന്നതോട്കൂടി തന്നെ തെങ്ങുകളിൽ ചെല്ലി കുത്തുന്നത് പൂർണമായിട്ടും ഒഴിവാക്കാൻ സാധിക്കുന്നതാണ്.

എത്ര ഉയരമുള്ള തെങ്ങുകളില്‍ ആണെങ്കിലും നമുക്ക് കയ്യെത്തുന്ന ദൂരത്തിൽ പറമ്പുകളിൽ ഈ കെണികൾ സ്ഥാപിച്ചാൽ അതിലേക്ക് ഈചെല്ലികൾ വന്നു വീഴും. അതിനാൽ തന്നെ ചെല്ലികളെ തുരത്തുവാൻ  മരുന്ന് ഇടാൻ ഒന്നും നമ്മൾ തെങ്ങിന് മുകളിലേക്ക് കയറേണ്ട ആവശ്യമില്ല.

കാർഷിക മേഖലയിൽ ഏറ്റവും പുതിയതായിട്ട് വന്നിട്ടുള്ള സാങ്കേതികവിദ്യകളിൽ ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണിത് . ഈ ഒരു അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായും ഷെയർ ചെയ്യുക. ഇതുപോലുള്ള കൂടുതൽ അറിവുകൾ ലഭിക്കുവാൻ ആയിട്ട് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/CEryYevhNHYC5v9APVq740

No comments