തക്കാളി കര്‍ഷകര്‍ ലക്ഷങ്ങള്‍ നേടുമ്പോള്‍ ഇത് വീട്ടില്‍ നടാന്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.
തക്കാളിയാണ് ഇപ്പോള്‍ താരം. ഈ സീസണില്‍ തക്കാളി കൃഷി ചെയ്തവരില്‍ പലരും ലക്ഷക്കണക്കിന് രൂപ ലാഭം ഉണ്ടാക്കിയതും, തക്കാളി മോഷണങ്ങളും വരെ ഈ ദിവസങ്ങളില്‍ നമ്മള്‍ വാര്‍ത്തകളില്‍ കണ്ടു.
ഉയര്‍ന്ന ആവശ്യകതയ്ക്ക് തക്കവണ്ണം ഉത്പാദനം ഇല്ലാതിരുന്നതാണ് ഇത്തരത്തില്‍ തക്കാളിക്ക് വില കയറുവാന്‍ കാരണം. എന്നാല്‍ ഇന്ത്യയിലെ പല അഹാരങ്ങളിലും തക്കാളി ഒഴിച്ച് കൂടാത്ത വസ്തുവുമാണ്.
കേരളത്തില്‍ വ്യാവസായികമായി അധികം തക്കാളി കൃഷി ഇല്ലങ്കിലും ധാരാളം വീടുകളില്‍ തക്കാളി വളര്‍ത്താറുണ്ട്. കൃത്യമായ പരിചരണം ഉണ്ടങ്കില്‍ മാത്രമേ നമ്മുടെ കാലാവസ്ഥയില്‍ നന്നായി വളര്‍ന്നു നല്ല വിളവ് ലഭിക്കുകയുള്ളൂ.
നാലോ അഞ്ചോ തക്കാളി നാട്ടുപിടിപ്പിച്ചാല്‍ നമ്മുടെ വീട്ടാവശ്യത്തിനുള്ള തക്കാളി ലഭിക്കും. തക്കാളി കൃഷി ചെയുമ്പോള്‍ കുറെ കാര്യങ്ങള്‍ ശ്രദ്ധിക്കണം. നമ്മുടെ നാട്ടില്‍ തക്കാളിക്ക് ഉണ്ടാകുന്ന പ്രധാനപ്രശ്നം ദ്രുതവട്ടമാണ്.
മണ്ണില്‍ നിന്നുമുള്ള രോഗബാധ മൂലമാണ് ഇത് സംഭവിക്കുന്നത്. നല്ലതുപോലെ വൃത്തിയാക്കിയ മണ്ണ് വെയില്‍ കൊള്ളിച്ചതിനു ശേഷം കുറച്ചു കുമ്മായപ്പൊടി കലര്‍ത്തി ഗ്രോ ബാഗില്‍ നിറച്ച് അതില്‍ തക്കാളി വളര്‍ത്തിയാല്‍ ദ്രുത വാട്ടത്തെ ഒരു പരിധി വരെ പ്രധിരോധിക്കാം.
നല്ലതുപോലെ സൂര്യപ്രകാശം ഉള്ള സ്ഥലങ്ങളില്‍ വേണം തക്കാളി കൃഷി ചെയ്യുവാന്‍. വലിയ മഴയുള്ള സമയവും വേനല്‍ കാലവും തക്കാളി കൃഷിക്ക് നല്ലതല്ല. ജലസേചനം വളരെ അത്യാവശ്യമുള്ള കാര്യമാണ്.
തക്കാളിക്കുണ്ടാകുന്ന മറ്റു രോഗങ്ങളെ പ്രധിരോധിക്കുവാന്‍ സ്യുടോമോണാസ് ഇടവേളകളില്‍ തളിച്ച് കൊടുക്കാം. ഇല ചുരുളലിനു കാരണമാവുന്ന വെള്ളീച്ചകളെ നശിപ്പിക്കുവാന്‍ വേപ്പെണ എമല്‍ഷന്‍ പോലുള്ളവ ഉപയോഗിക്കാം.
ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമ്മുക്ക് ആവശ്യമുള്ള തക്കാളി വീട്ടില്‍ തന്നെ വളര്‍ത്തിയെടുക്കാം.
join whatsapp group for more https://chat.whatsapp.com/H7cYw9jHiCKD4NHgx30qB3

No comments