അടിപൊളിയല്ലേ ഇത് കാണാന്‍ .. ഉണ്ടാക്കുന്നത് കാണാം.
പൂന്തോട്ടത്തിൽ പുതുമ തേടുന്നവരാണ് ചെടികളെ ഇഷ്ടപ്പെടുന്നവരിൽ ഏറെയും. അങ്ങനെയുള്ളവർക്കായി വീട്ടിൽ നമുക്ക് തനിയെ ഉണ്ടാക്കാൻ പറ്റുന്ന മനോഹരമായ ഒരു ഹാങ്ങിങ് ഗാർഡൻ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ഇതിന് നമുക്ക് ആവശ്യമുള്ള വസ്തുക്കൾ പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള ഇരുമ്പ് നെറ്റ് , ചണ ചാക്കിന്റെ ഒരു കഷണം അല്ലെങ്കിൽ ഗ്രീൻനെറ്റിന്റെ ഒരു കഷണം എന്നിവയാണ്.
ചിത്രത്തിൽ കാണുന്നതുപോലെ ഇരുമ്പ് നെറ്റിനെ ഒരു കോൺ ഷേപ്പിൽ കെട്ടി ഉറപ്പിക്കുക. അതിന് പുറമേ ചണച്ചാക്ക് അല്ലെങ്കിൽ ഗ്രീന്‍ നെറ്റിന്റെ കഷണവും പൊതിഞ്ഞ് ചേർത്ത് കെട്ടി ഉറപ്പിക്കുക. ഇത് കെട്ടി തൂക്കുവാൻ ആവശ്യമായ ചരടുകളും ഇതിലേക്ക് ബന്ധിപ്പിക്കുക.
ഇനി ആ ചണചാക്കിന്റെ കഷ്ണത്തിനുള്ളിലേക്ക് ടര്‍ട്ടില്‍ വൈനിന്‍റെ തണ്ടുകൾ കയറ്റി വെച്ചു കൊടുക്കുക . പൂർണ്ണമായും മൂടുന്ന വിധത്തിൽ വേണം ടര്‍ട്ടില്‍ വൈൻ ക്രമീകരിക്കുവാന്‍.
ഇതിനുശേഷം ഉള്ളിൽ നടീൽ മിശ്രിതം നിറച്ച് മോണ്ടോ ഗ്രാസ് അല്ലെങ്കിൽ മറ്റേതെങ്കിലും അനുയോജ്യമായ ചെടികളോ നടാം. സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിൽ അതായത് കാർ പോർച്ചിലോ, ബാൽക്കണിലോ, സിറ്റൗട്ടിൽ ഒക്കെ ഈയൊരു ഗാർഡൻ മാതൃക തൂക്കി ഇട്ടാൽ കാണുവാൻ വളരെ ആകർഷണീയമായിരിക്കും.
ഇത് ഉണ്ടാക്കുന്ന വിധം കാണുവാൻ വീഡിയോ ആയി കാണാം. കൂടുതൽ ചെടികളെ കുറിച്ചുള്ള പോസ്റ്റുകൾ ലഭിക്കാൻ ആയിട്ട് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.https://chat.whatsapp.com/CEryYevhNHYC5v9APVq740

No comments