Latest Updates

വീട്ടിലുള്ള റോസയില്‍ നിന്നും ഇനി നൂറുകണക്കിന് തൈകള്‍ ഉണ്ടാക്കാം. ഇത് കാണു..

റോസ ചെടിയുടെ വിത്തുകളിൽ നിന്നും തൈകൾ ഉണ്ടാക്കുന്ന രീതി കണ്ടിട്ടുണ്ടോ ..? നല്ല കരുത്തോടെ ഈ രീതിയില്‍ തൈകള്‍ വളര്‍ത്താം.

സാധാരണയായി നമ്മൾ ബഡ് ചെയ്തും കമ്പുകൾ മണ്ണിൽ നാട്ടിയും ഒക്കെയാണ് റോസ തൈകള്‍  ഉണ്ടാക്കിയെടുക്കുന്നത്. എന്നാല്‍ വിത്തുകളില്‍ നിന്നും റോസ ചെടികള്‍ ഉണ്ടാക്കിയെടുക്കാം. 

എല്ലാ റോസാപ്പൂക്കളിലും വിത്തുകൾ ഉണ്ടാവും. ഇവയെ പൂക്കൾ വാടി കഴിയുമ്പോൾ നമുക്ക് കാണാൻ സാധിക്കുന്നതാണ്. ഇങ്ങനെയുള്ള വിത്തുകൾ ശേഖരിച്ചു നമുക്ക് നല്ലയിനം റോസാച്ചെടികൾ ഉണ്ടാക്കിയെടുക്കാം.പൂക്കൾ പൂർണ്ണമായും വാടി കൊഴിഞ്ഞതിനു ശേഷം വിത്തുകൾ മൂപ്പെത്തുമ്പോൾ ഇവയെ പറിച്ചെടുക്കാവുന്നതാണ്. 

വളരെ വേഗത്തിൽ തന്നെ വളർന്നു കിട്ടുവാനും വേരുകള്‍  പൊട്ടുവാനുമായിട്ട് വെളുത്തുള്ളി അരിഞ്ഞിട്ട വെള്ളത്തിലേക്ക് ഈ വിത്തുകൾ കുറച്ച് സമയം മുക്കിവയ്ക്കുന്നു. അതിനുശേഷം ഒരു പാത്രത്തില്‍ വാഴപ്പഴം ചീന്തിയിട്ടതിലെയ്ക്ക്  ഈ വിത്തുകൾ നിക്ഷേപിക്കുന്നു. തുടര്‍ന്ന് നടീല്‍ മിശ്രിതം കൊണ്ട് മൂടുന്നു.

പ്രകൃതിദത്തം ആയിട്ടുള്ള ഒരു വളർച്ച ഹോർമോണുകൾ ആയിട്ടാണ് ഇവയെ ഉപയോഗിക്കുന്നത്. ഇങ്ങനെ അല്ലെങ്കിലും സാധാരണ വെള്ളത്തിൽ കുറച്ചുനേരം മുക്കിയതിനു ശേഷം മണ്ണിൽ നട്ടാലും മതിയാവും. ഈ  വിത്തുകള്‍ കുറച്ചു ദിവസത്തിനുള്ളിൽ തന്നെ മുളപൊട്ടി പുറത്തേക്ക് വരുന്നത് കാണാവുന്നതാണ്.

കുറച്ചു വളരുമ്പോൾ വലിയ ബാഗുകളിലേക്ക് മാറ്റി നടൻ സാധിക്കും. ഇങ്ങനെ വിത്തുകളിൽ നിന്നും വളരുന്ന റോസാച്ചെടികൾ വളരെ കരുത്തോടുകൂടി തന്നെയാണ് വളർന്നുവരുന്നത്. നിറയെ പൂക്കൾ ഉണ്ടാവുകയും ചെയ്യും.

ഇങ്ങനെ വിത്തുകളിൽ നിന്നും റോസതൈകള്‍ ഉണ്ടാക്കുന്ന വിധം വിശദമായി വീഡിയോ ആയിട്ട് കാണാം.

ചെടികളെ കുറിച്ചുള്ള കൂടുതൽ അറിവുകൾ ലഭിക്കുവാൻ ആയിട്ട് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.https://chat.whatsapp.com/BE22WDVqf8VBTg8NePRcMt

No comments