30000 രൂപയുടെ കാര്‍ഷികയന്ത്രങ്ങള്‍ വെറും 6000 രൂപയ്ക്ക് ....ഷെയര്‍ ചെയ്യു.
തലക്കെട്ടില്‍ കണ്ടതുപോലെ ഈ കടയിൽ വന്നാൽ മുപ്പതിനായിരം രൂപയുടെ കാർഷിയന്ത്രങ്ങൾ ആറായിരം രൂപയ്ക്ക് എന്ന് തുടങ്ങിയ വീഡിയോകൾ ഈ ദിവസങ്ങളിലായി ഒരുപാട് പേർ സോഷ്യല്‍ മീഡിയയില്‍ കണ്ടിട്ടുണ്ടാവും.
എന്നാൽ എന്താണ്ഇതിന്റെ സത്യാവസ്ഥ എന്ന് അറിയുക. ഈ പരസ്യങ്ങളും വിശ്വസിച്ച് 30000 രൂപയുടെ കാര്‍ഷിക യന്ത്രം വാങ്ങാൻ 6000 രൂപ കൊണ്ട് കടയിലേക്ക് പോയാൽ നിങ്ങള്‍ക്ക് അങ്ങനെയൊരു സാധനം വാങ്ങുവാൻ പറ്റില്ല .
പിന്നെ എന്തുകൊണ്ടാണ് ഇങ്ങനെയുള്ള പരസ്യങ്ങൾ ?
പല കടക്കാരും അവരുടെ പരസ്യത്തിനായി ഉപയോഗിക്കുന്നത് കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ അവതരിപ്പിച്ച SMAM എന്ന പദ്ധതിയാണ്.
കർഷകർക്ക്, കാർഷിക യന്ത്രങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുവാൻ ആയിട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായിട്ട് നടപ്പിലാക്കുന്ന ഒരു പദ്ധതിയാണിത്. കേന്ദ്ര കാർഷിക മന്ത്രാലയം അവതരിപ്പിച്ച ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ ഇൻ അഗ്രികൾച്ചർ മെക്കാനിസേഷൻ എന്ന പദ്ധതിയുടെ ഉപ പദ്ധതിയാണ് കാർഷിക യന്ത്രവൽക്കരണ ഉപ പദ്ധതി അഥവാ സബ്മിഷൻ ഓൺ അഗ്രികൾച്ചർ മെക്കാനിസേഷൻ (SMAM).
വില കുറവില്‍ കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങാനും അതുവഴി അധ്വാനം കുറച്ചു കൂടുതല്‍ ഉത്പാദനം ലക്ഷ്യമിടുന്ന ഈ പദ്ധതി, കർഷകർക്ക് ഉപകാരപ്പെടുന്നതും വളരെയേറെ പ്രയോജനകരം ഉള്ളതുമാണ് നിങ്ങൾ ഏതെങ്കിലും ഒരു കാർഷിക യന്ത്രം വാങ്ങുവാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഒരു ഗവൺമെൻറ് ഓഫീസിൽ പോലും പോകാതെ നേരിട്ട് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഏതെങ്കിലും ഒരു കാര്‍ഷിക യന്ത്രതിനായി നിങ്ങൾ വെബ്‌സൈറ്റില്‍ കൊടുക്കുന്ന അപേക്ഷ അംഗീകരിക്കപ്പെട്ട് കഴിഞ്ഞാൽ നിങ്ങൾക്കു ആ കാർഷിക ഉപകരണം അടുത്തുള്ള ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട കടയിൽ നിന്നും വാങ്ങാവുന്നതാണ്. ഈ സമയം നിങ്ങൾ പൂർണമായിട്ടുള്ള തുക അടയ്ക്കണം. ശേഷം ഇതിൻറെ ബില്ലുകൾ സൈറ്റിലേക്ക് ഡീലർമാർ വഴി അപ്‌ലോഡ് ചെയ്യപ്പെടുകയും സംസ്ഥാന സർക്കാരിൻറെ കീഴിലുള്ള ഉദ്യോഗസ്ഥർ ഈ യന്ത്രങ്ങൾ നിങ്ങൾ വാങ്ങിയെന്ന് ഉറപ്പുവരുത്തുകയും വെബ്‌സൈറ്റില്‍ രേഖപെടുത്തുന്നതുമാണ് .
ഈ വിവരങ്ങൾ എല്ലാം ഈ വെബ്സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്യപ്പെട്ടതിനുശേഷം എത്ര ശതമാനം ആണോ പ്രസ്തുത ഉപകരണത്തിന് സർക്കാർ സബ്സിഡി നിശ്ചയിച്ചിരിക്കുന്നത് അത്രയും തുകയും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക്എത്തിപ്പെടുന്നതാണ്. ഇതാണ് ഈ പദ്ധതിയുടെ പൂർണ്ണരൂപം.
അല്ലാതെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോലെ 2000 രൂപ കൊണ്ടോ 3000 രൂപ കൊണ്ടോ കടയിലേക്ക് പോയാൽ ഈ പറയുന്ന ഉപകരണങ്ങൾ ഒന്നും നിങ്ങള്‍ക്ക് കിട്ടുകയില്ല.
ഈ പദ്ധതിയില്‍ കർഷകർക്കും കർഷക ഗ്രൂപ്പുകൾക്കും 40% മുതൽ 80 ശതമാനം വരെ സാമ്പത്തിക സഹായം ലഭിക്കുന്നതാണ്.
കർഷകർക്ക് എങ്ങനെ ഈ പദ്ധതിയിൽ അപേക്ഷിക്കാം ?
പദ്ധതി പൂർണ്ണമായിട്ടും ഓൺലൈൻ വഴിയാണ് നടപ്പിലാക്കുന്നത്. https://agrimachinery.nic.in/Index/Index എന്ന വെബ്സൈറ്റ് വഴി ഏതൊരു കർഷകനും സ്വന്തം ആധാർ നമ്പർ, പാസ്പോർട്ട് സൈസ് ഫോട്ടോ, കരം അടച്ച രസീത് , ബാങ്ക് പാസ് ബുക്ക് എന്നിവ ഉപയോഗിച്ച് സ്വന്തമായി തന്നെ പദ്ധതിയിലേക്ക് അപേക്ഷിക്കുവാൻ സാധിക്കും.
വെബ്സൈറ്റിൽ കയറുമ്പോൾ രജിസ്ട്രേഷൻ ലിങ്കിൽ കയറി ആവശ്യമായിട്ടുള്ള വിവരങ്ങൾ സമർപ്പിച്ചതിനുശേഷം, പ്രൊഫൈൽ വഴി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാവുന്നതാണ്. തുടർന്ന് യന്ത്രങ്ങൾക്ക് ആയിട്ടുള്ള അപേക്ഷ സമർപ്പിച്ച്, അതിന്റെ അംഗീകാരം നിങ്ങൾക്ക് ലഭിക്കുന്ന മുറയ്ക്ക് ഓൺലൈനായി ഡീലറെ തെരഞ്ഞെടുത്ത ശേഷം യന്ത്രങ്ങൾ വാങ്ങാവുന്നതാണ്.
നിങ്ങൾ രജിസ്റ്റർ ചെയ്ത് അപേക്ഷിച്ചു കഴിഞ്ഞാൽ അത് അപ്പ്രൂവ് ആയോ ഇല്ലയോ തുടങ്ങിയ കാര്യങ്ങളൊക്കെ ഇതേ വെബ്സൈറ്റിൽ നിന്നും നിങ്ങൾക്ക് അറിയുവാൻ വേണ്ടി സാധിക്കുന്നതാണ്.
നിങ്ങള്‍ ഈ യന്ത്രം വാങ്ങി എന്നുള്ള കാര്‍ഷിക വകുപ്പിന്റെ പരിശോധന കഴിയുന്നതിനനുസരിച്ച് സബ്സിഡി കർഷകന്റെ ബാങ്കിൽ ഓൺലൈൻ ആയിട്ട് തന്നെ ക്രെഡിറ്റ് ആവുന്നതായിരിക്കും. അതിനാൽ തന്നെ ഈ പദ്ധതിയുമായിട്ട് ബന്ധപ്പെട്ട് കർഷകൻ യാതൊരു സർക്കാർ ഓഫീസുകളിലും പോകേണ്ടി വരുന്നില്ല.
പ്രസ്തുത വെബ്സൈറ്റിൽ കയറുമ്പോൾ നിങ്ങൾക്ക് വാങ്ങുവാൻ അനുവദിക്കപ്പെട്ടിരിക്കുന്ന ഉപകരണങ്ങളുടെ ലിസ്റ്റ് കാണാവുന്നതാണ്. അതുപോലെതന്നെ ആ ഉപകരണത്തിന് എത്ര രൂപ സബ്സിഡി ലഭിക്കും എന്നുള്ളത് സബ്സിഡി കാൽക്കുലേറ്റർ എന്ന പേരിൽ കാണാൻ സാധിക്കുന്നതാണ്.
ഇതിൽ സാധാരണയായി കർഷകർക്ക് 40 മുതൽ 60% വരെയുള്ള സബ്സിഡികളാണ് കാണാൻ സാധിക്കുന്നത്. കർഷക ഗ്രൂപ്പുകൾക്കാണ് 80 ശതമാനം വരെയുള്ളത് നിലവിൽ ഈ സൈറ്റിൽ കാണിക്കുന്നത്. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് മുന്‍ഗണന എന്നുള്ള ക്രമത്തിലാണ് ഇതിലെ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നത്. അതുപോലെതന്നെ ഈ പദ്ധതിയില്‍ വനിതാ കര്‍ഷകര്‍ക്ക് മുൻഗണന ഉണ്ട്.
ഇതിൽ ലക്ഷക്കണക്കിന് കർഷക അപേക്ഷകൾ ഉണ്ടാവുന്നതിനാൽ ചിലപ്പോൾ നിങ്ങളുടെ അപേക്ഷക്ക് അംഗീകാരം ലഭിക്കുവാൻ വേണ്ടി സമയം എടുക്കുന്നതാണ്. ഒരിക്കൽ അപ്പ്രൂവൽ ലഭിച്ചു കഴിഞ്ഞാൽ, നിങ്ങളുടെ കാർഷിക ആവശ്യങ്ങൾക്കായിട്ട് നിങ്ങൾ ഈ യന്ത്രം വാങ്ങിയെന്നത് പൂർണ്ണമായിട്ടും ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടാൽ ആണ് നിങ്ങൾക്ക് ഈ സബ്സിഡി തുക ലഭിക്കുന്നത്.
തീർച്ചയായിട്ടും എല്ലാ കർഷകരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക. നിങ്ങൾക്ക് തനിയെ ഈ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിലോ അല്ലെങ്കിൽ കാർഷിക യന്ത്രങ്ങൾ വിൽക്കുന്ന കടകളിലോ പോയാൽ അവർ ചെയ്തു തരുന്നതാണ്. ഈ വിലപ്പെട്ട വിവരങ്ങള്‍ നിങ്ങളുടെ കര്‍ഷക സുഹൃത്തുക്കളിലെയ്ക്ക് ഷെയര്‍ ചെയ്യാന്‍ മറക്കരുതേ.
ഇതുപോലുള്ള കാര്‍ഷിക വിവരങ്ങള്‍ അറിയുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/G4ZoQpjJmr51AM3L03m7pJ

No comments