Latest Updates

വെറുതെ കിട്ടിയാലും ഈ പഴചെടികള്‍ വാങ്ങരുത് ..!

വെറുതെ കിട്ടിയാൽ പോലും ഈ രണ്ടു പഴചെടികള്‍ വളർത്തരുതെന്ന് തന്റെ അനുഭവത്തില്‍ നിന്നും പറയുകയാണ്‌ കട്ടപ്പനയിലുള്ള ഈ കര്‍ഷകന്‍.

കുറെ വർഷങ്ങൾക്കു മുമ്പ് പരസ്യങ്ങൾ വിശ്വസിച്ചു വാങ്ങിവെച്ച മരാങ്ങ്, ചെമ്പടാക്ക് എന്നീ പഴച്ചെടികൾ പക്ഷേ പ്രതീക്ഷിച്ച ഫലങ്ങൾ നൽകിയില്ലെന്നാണ് ഈ കർഷകൻ പറയുന്നത്. അതിനാല്‍ തന്നെ ഇവ വെട്ടി കളയുവാൻ വേണ്ടി ഒരുങ്ങുകയാണ് ഇദ്ദേഹം. 

കഴിഞ്ഞ കുറെ വർഷങ്ങളായിട്ട് ഒരുപാട് ഫലവൃക്ഷത്തൈകൾ വിദേശത്തുനിന്നും കേരളത്തിൽ എത്തിയിട്ടുണ്ട്. എന്നാൽ ഇവയിൽ പലതും കേരളത്തിന് യോജിച്ചതാണോ അല്ലയോ എന്നുള്ള കാര്യങ്ങൾ കർഷകരുടെ അനുഭവത്തിൽ നിന്നും വെളിവായി വരുന്നതേയുള്ളൂ.

പക്ഷേ പുറത്തുനിന്നും വന്ന് കേരളത്തിൽ വളരെ വിജയകരമായിട്ട് കൃഷി നടത്തുന്ന ധാരാളം പഴച്ചെടികൾ ഉണ്ട് താനും. ഇദ്ദേഹത്തിന്റെ അനുഭവത്തിൽ നിന്നും പറയുന്നത് മരാങ്ങ്, ചെമ്പടാക്ക് എന്നിവ കഴിക്കുവാൻ അത്ര നല്ല പഴവർഗ്ഗങ്ങൾ അല്ല എന്നാണ്. മറ്റുള്ളവർക്ക് ഒരു പക്ഷേ ഇതേ അഭിപ്രായം ആകണമെന്നില്ല.

കേരളത്തിലെ ഓരോ ജില്ലയിലും കാലാവസ്ഥ വ്യത്യസ്ത മാണ്. ഇങ്ങനെയുള്ള കാലാവസ്ഥ വ്യതിയാനങ്ങൾ ഈ പഴത്തിന്റെ രുചിയെ ബാധിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളൊക്കെ അറിയേണ്ടിയിരിക്കുന്നു. നിങ്ങളിൽ ആരെങ്കിലും ഈ പറഞ്ഞ മരങ്ങൾ വെച്ചുപിടിപ്പിച്ചിട്ടുണ്ടെങ്കിൽ അനുഭവങ്ങള്‍ കമന്റിൽ രേഖപ്പെടുത്തുന്നത് മറ്റുള്ള കർഷകർക്കും കൂടി ഉപകാരപ്രദമായിരിക്കും.

ഈ കർഷകന്റെ അനുഭവം വിശദമായി വീഡിയോ ആയി കാണാം. കൂടുതല്‍ കൃഷി അറിവുകള്‍ ലഭിക്കുവാനായി വട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/BeZKem2zdzpIx7tC9NGqCh

No comments