ചൂരല്‍ കൊണ്ട് നിര്‍മ്മിച്ച ഈ ചെടി സ്റ്റാന്‍ന്റ് വീട്ടില്‍ വെച്ചാല്‍ കാണാന്‍ അടിപൊളിയാവും.
വീട്ടിനുള്ളിലും സിറ്റ് ഔട്ടിലും, ബാല്‍ക്കണിയിലും,ഓഫീസിലുമൊക്കെ വെക്കാന്‍ പറ്റുന്ന ചൂരല്‍ കൊണ്ട് കൈ കൊണ്ട് നിര്‍മ്മിക്കുന്ന ഒരു ഗാര്‍ഡന്‍ സ്റ്റാന്റാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ചൂരല്‍ കൊണ്ട് ഉണ്ടാക്കുന്നത് കൊണ്ട് തന്നെ ദീര്‍ഘകാലം ഇത് നില നില്‍ക്കും. നല്ല രീതിയില്‍ മിനുസപ്പെടുത്തി പോളിഷ് ചെയ്തു വരുന്നതിനാല്‍ ഇത് കാണാന്‍ തന്നെ നല്ല ലുക്കാണ്.
മൂന്നര അടിയോളം പൊക്കം ഉള്ള ഇതില്‍ മൂന്ന് ചെടി ചട്ടികള്‍ ഇറക്കി വെക്കുന്നതിനുള്ള ബക്കെറ്റ് ആണ് നല്‍കിയിരിക്കുന്നത്. മൂന്ന് വശത്തേക്ക് വിടര്‍ന്നു നില്‍ക്കുന്ന കാലുകള്‍ ഉള്ളതിനാല്‍ വലിയ ചെടികള്‍ വെച്ചാലും മറിഞ്ഞു വീഴില്ല.
ഇതില്‍ ചുറ്റി LED ബള്‍ബുകള്‍ ഇട്ടാല്‍ രാത്രി സമയത്തും കാണാന്‍ മനോഹരമാവും. പുതിയ മോഡല്‍ വീടുകളില്‍ ഇങ്ങിനുള്ള ഗാര്‍ഡന്‍ സ്റ്റാന്റ് മോഡലുകള്‍ വീടിന്റെ ഭംഗി കൂട്ടും.
ഇത് ഓണ്‍ലൈന്‍ ആയി വാങ്ങുവാന്‍ ക്ലിക്ക് ചെയുക. കൂടുതല്‍ ഗാര്‍ഡന്‍ അറിവുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/BeZKem2zdzpIx7tC9NGqCh

No comments