മണ്ണില്ലാതെ പൂക്കുന്ന സൗന്ദര്യം
ഓർക്കിഡ് പൂക്കള്‍ ഇഷ്ടമില്ലാത്തവര്‍ വളരെ കുറവ് ആയിരിക്കും. അത്രമേല്‍ മനോഹരമായ അലങ്കാരച്ചെടിയായ ഓര്‍ക്കിടിനെ മണ്ണില്ലാതെയും വളര്‍ത്താം.
അതിനായി നമ്മുടെ വീട്ടുമുറ്റത്തുള്ള മരങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്. ഫലനോപ്സിസ്, ഡെൻഡ്രോബിയം, വാന്‍ഡ, കാറ്റ്ലിയ എന്നീ ഓർക്കിഡുകളാണ് മരത്തിൽ വേര് പിടിക്കുന്ന ഇനങ്ങള്‍. ഇവയുടെ പൂക്കള്‍ വളരെ ഭംഗിയുള്ളതാണ്.
ഇലകളും വേരുകളും ആരോഗ്യത്തോടെ വളർന്നാൽ ഒക്ടോബർ മുതല്‍ മാർച്ച് മാസം വരെ orchid നിറയെ പൂക്കള്‍ ഉണ്ടാവും.
മരത്തിൽ, മണ്ണില്ലാതെ ഓർക്കിഡ് നടുന്നതിന് കടുപ്പം കൂടിയ തൊലിയുള്ള മരങ്ങൾ തിരഞ്ഞെടുക്കുക. തൊലി പൊടിഞ്ഞ് പോകുന്ന മരങ്ങൾ ഒഴിവാക്കുക.
ഓർക്കിഡിന്റെ വേര് ഭാഗത്ത് മണ്ണോ കഷണങ്ങളോ ഉണ്ടെങ്കിൽ അവ നീക്കം ചെയ്യ്ത ശേഷം മരത്തിന്റെ തൊലിയിൽ ചേർത്ത് വയ്ക്കുക. സോഫ്റ്റ് തുണികളോ, നൂലോ ഉപയോഗിച്ച് അല്പം ഇളവോടെ മരത്തില്‍ കെട്ടി ഉറപ്പിക്കുക.
വെള്ളം സ്പ്രേ ചെയ്ത് കൊടുക്കുന്നതാണ് ഇത്തരത്തില്‍ ഓര്‍ക്കിഡ് വളര്‍ത്തുമ്പോള്‍ നല്ലത്. ദിവസവും രാവിലെയും വൈകുന്നേരവും ചെറിയ തോതിൽ തളിച്ച് കൊടുക്കാം.
നേരിട്ടുള്ള കഠിന സൂര്യപ്രകാശം തട്ടുന്നിടത്ത് ഇവയെ വളര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കണം.
ദ്രാവക രൂപത്തില്‍ ഉള്ള വളങ്ങളാണ് മരത്തില്‍ വളര്‍ത്തുന്ന ഓര്‍ക്കിടുകള്‍ക്ക് കൊടുക്കേണ്ടത്.
ആദ്യ മാസങ്ങളില്‍ രണ്ടു മൂന്ന് തവണ ഓർക്കിഡ് സ്പെഷ്യൽ വളമായ NPK - 20-20-20 വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്യുക.
പൂക്കാനുള്ള കാലത്ത് ഫോസ്ഫറസ് , പൊട്ടാഷ് കൂടുതലുള്ള NPK വളങ്ങള്‍ ഉപയോഗിച്ചാൽ കൂടുതൽ പൂക്കൾ ലഭിക്കും.
വളം കൊടുത്തതിന് ശേഷം വെള്ളം അല്പം സ്പ്രേ ചെയ്താൽ വളം നല്ലതായി ഇലയിൽ കൂടിയും വേരിൽ എത്തുകയും ചെയ്യും.
ഇത്തരത്തില്‍ മണ്ണില്ലാതെ ഓര്‍ക്കിട് വളര്‍ത്തുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം.
- മഞ്ഞയായ ഇലകൾ വന്നാൽ സൂര്യപ്രകാശം കൂടുതലാണ്. തണല്‍ കൊടുക്കേണ്ടത് ആവശ്യമാണ്.
- കറുത്ത, മൃദുവായ വേരുകൾ ഉണ്ടെങ്കിൽ വെള്ളം അധികമാണ്. നിയന്ത്രിത ജലസേചനം നടത്തുക.
- പച്ച നിറവും ശക്തമായ വേരുകളും ഉണ്ടായാൽ ചെടി ആരോഗ്യമുള്ളതാണ്. വളങ്ങള്‍ അതിനു അനുസരിച്ച് മാത്രം കൊടുക്കുക.
- പൂക്കൾ കൊഴിഞ്ഞതിന് ശേഷം പഴയ spike മുറിച്ചുകളയാതെ, രണ്ടാമതും പൂക്കളിടാന്‍ 1 നോടിനു (node) മുകളിൽ മുറിച്ച് വയ്ക്കാം.

No comments