സെപ്റ്റംബര്‍ മുതൽ ഡിസംബർ വരെ റോസചെടിക്ക് ആവിശ്യമായ പരിചരണങ്ങള്‍ നോക്കാം
സെപ്റ്റംബര്‍ മുതൽ ഡിസംബർ വരെയുള്ള സമയത്ത് റോസ ചെടികളില്‍ നിറയെ പൂക്കള്‍ ഉണ്ടാകുന്ന സമയമാണ്. എന്നാല്‍ അതിനിടയില്‍ വരുന്ന മഴയുള്ള ദിവസങ്ങളില്‍ റോസ്‌ചെടിക്ക് പ്രത്യേക കരുതൽ ആവശ്യമാണ്.
ഈ സമയത്ത് വെള്ളക്കെട്ട് ഒഴിവാക്കുന്നത് വളരെ പ്രധാനമാണ്, കാരണം വേരുകള്‍ നശിക്കാൻ സാധ്യത കൂടുതലാണ്. ചട്ടിയിലോ തോട്ടത്തിലോ നട്ടാലും വെള്ളം വറ്റി പോകുന്ന വിധം ചുവട് ഒരുക്കണം.
മണ്ണ് ഇടയ്ക്കിടെ ഇളക്കി കൊടുക്കുകയും കമ്പോസ്റ്റ് അല്ലങ്കില്‍ ചാണകപൊടി ചേർത്ത് പോഷക സമൃദ്ധമാക്കുകയും വേണം. 15 ദിവസത്തിൽ ഒരിക്കൽ ഫോസ്ഫറസും പൊട്ടാഷും അടങ്ങിയ വളം കൊടുക്കുന്നത് പൂക്കൾ കൂടുതലായി ഉണ്ടാകുവാന്‍ സഹായിക്കും.
മഴയുള്ള സമയങ്ങളില്‍ രാസവളങ്ങൾ കൊടുകാതിരിക്കുക. കാരണം ഇവ മഴയിൽ ഒലിച്ചു പോകും. ഉണങ്ങിയ കൊമ്പുകളും, ഉണങ്ങി തുടങ്ങിയ പൂക്കളും വെട്ടി കളയുന്നത് (deadheading) തുടർച്ചയായ പൂക്കലിനായി അനിവാര്യമാണ്.
മഴക്കാലത്ത് ഇലയിൽ കറുത്ത പാടുകൾ, പൗഡറി മിൽഡ്യൂ, കീടങ്ങൾ മുതലായവ വരാൻ സാധ്യതയുള്ളതിനാൽ വേപ്പെണ്ണ സ്പ്രേ ചെയ്യണം, രോഗബാധിതമായ ഇലകൾ ഉടൻ നീക്കം ചെയ്യുക.
അതുപോലെ തന്നെ സൂര്യപ്രകാശം നന്നായി ലഭിക്കുനിടത്ത് വെച്ചാൽ roseplant കൂടുതൽ ആരോഗ്യത്തോടെ മനോഹരമായി പൂക്കും.
കൂടുതല്‍ ചെടികളെ കുറിച്ചുള്ള അറിവുകള്‍ ലഭിക്കുവാന്‍ നമ്മുടെ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/LobXj5o1hCt4aAga0zWCGu?mode=ems_copy_t
No comments